കുട്ടികള്‍ ഉണരുന്നതിനു മുന്‍പ് ജോലികളെല്ലാം തീര്‍ക്കണം എന്ന കണക്കുകൂട്ടലില്‍ വേഗത്തില്‍ ഓടി നടന്ന് എല്ലാം തീര്‍ക്കാന്‍ ശ്രമിക്കുന്നു..
അടുക്കളയിലെ ജോലികള്‍.. വീടുവൃത്തിയാക്കല്‍..
കുട്ടികളുടെ പരിചരണം..
കൊച്ചു കുട്ടി ഉണ്ടെങ്കില്‍
അതിനു പാലുകൊടുക്കല്‍..
ഇങ്ങനെ എല്ലാ പണികളും തീര്‍ത്ത് ഒമ്പത് മണി ആകുമ്പോഴേക്കും ഓഫീസിലേക്ക് പോകണം..
ഇതിനിടയില്‍ പിരീഡ്സിന്റെ
ദിവസങ്ങളിലെ വേദന..
എല്ലാ ജോലികള്‍ക്കും ഒടുവില്‍ സ്ത്രീകള്‍ക്ക് കൂടപ്പിറപ്പായി ഉള്ള നടുവിന് വേദന.. കാല്‍വേദന.. തലവേദന.. എന്നിവ വരുന്നു..
വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ ഭാര്യയില്‍ പൂര്‍ണ്ണമായും സമര്‍പ്പിച്ച് എപ്പോഴും ഫോണില്‍ ഒന്നുകില്‍ വാട്ട്സ് ആപ് അല്ലെങ്കില്‍ ഫേസ്ബുക്ക് അല്ലെങ്കില്‍ ന്യൂസ്.. ടീവി.. പത്രം.. ഇങ്ങനെ ഒരു ലോകത്ത് ജീവിക്കുന്നവരാണ് ഭർത്താക്കന്മാരിൽ ഭൂരിഭാഗവും..!
തങ്ങളെ ഒരു കാര്യത്തിലും
ഭര്ത്താക്കന്മാര് സഹായിക്കുന്നില്ല
എന്ന പരാതി ഒഴിഞ്ഞ നേരമുണ്ടാകില്ല ഇവരുടെ ഭാര്യമാര്‍ക്ക്..
തീര്‍ന്നില്ല..
വേറൊരുകൂട്ടര് യാത്രയെ പ്രണയിക്കുന്നവരാണ്..
വിവാഹം കഴിഞ്ഞിട്ടും ആ പ്രണയം അവസാനിക്കുന്നില്ല എന്നതിനാല്‍
ഭാര്യയെയും കുട്ടികളെയും ഒഴിവാക്കി സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങിനടന്ന് ഫേസ്ബുക്കില്‍ പ്രകൃതി രമണീയമായ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍
അവര്‍ ആനന്ദം കണ്ടെത്തുന്നു..
ഇനി പറയൂ ഭാര്യയ്ക്കു ദേഷ്യം വരുന്നതിന്റെ യഥാര്‍ത്ഥ കാരണം എന്താണ്.?
ചില സ്ത്രീകള്‍ വെളിപ്പെടുത്തുന്നു..
ദേഷ്യം സഹിക്കാന്‍ പറ്റാതെ
വരുമ്പോള്‍ അവര്‍ ഭര്‍ത്താവിന്റെ
ഫോണ്‍ വലിച്ചെറിഞ്ഞു എന്ന്..
അതിനുശേഷം താന്‍ ‘അബ്നോര്‍മല്‍’ ആകുകയാണോ എന്നു അവരില്‍ ചിലര്‍ക്ക് ഭയം തോന്നുന്നത്രെ..!
സത്യത്തില്‍ ഇതൊരു നോര്‍മല്‍ പ്രതിഭാസം മാത്രമാണെന്ന് സ്ത്രീകള്‍ തമ്മില്‍ സംസാരിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്..
കോപിഷ്ഠയായ ഭാര്യ മേല്പറഞ്ഞ കാര്യങ്ങള്‍ ഏത് സ്ത്രീയുടെയും കോപത്തെ ഉണര്‍ത്തും എന്നുറപ്പ്..
ഇന്ന് മിക്ക ദമ്പതികളും
ജോലി സംബന്ധമായി നാട്ടില്‍ നിന്നും മാറി ദൂരെ എവിടെയെങ്കിലുമാകും താമസിക്കുന്നത്.
രണ്ടു പേരും ജോലിക്കു പോയാല്‍
മാത്രമേ ഇന്നത്തെ കാലത്ത് ജീവിതം
നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാനാവൂ എന്നു വിചാരിക്കുന്നവരാണ് മിക്കവരും.
പണ്ട് കാലത്തേതു പോലെ കുട്ടികളെ വളര്‍ത്താന്‍ സഹായത്തിനായി അമ്മമാരും ബന്ധുക്കളും കൂടെ ഉണ്ടാകില്ല..
ഇനി ആരെങ്കിലും ഉണ്ടെങ്കില്‍ തന്നെ അത് വളരെ കുറച്ചു കാലത്തേക്കായിരിക്കും..
സഹായത്തിന് ആളെ കിട്ടുക
എന്നതും എളുപ്പമല്ല.. ഇനി കിട്ടിയാലും അത്തരം ചിലവു വഹിക്കാനുള്ള സാമ്പത്തികാവസ്ഥ പലര്‍ക്കും ഉണ്ടാകില്ല.. അത്തരം സാഹചര്യങ്ങളില്‍ ജോലി വേണ്ടെന്നു വയ്ക്കാന്‍ ചില ഭാര്യമാര്‍ നിര്‍ബന്ധിതരാകുന്നു..
പല ഉത്തരവാദിത്വങ്ങളും ഒറ്റയ്ക്ക് നിര്‍വഹിക്കണം എന്ന അവസ്ഥ സ്ത്രീകളെ ബുദ്ധിമുട്ടിലാക്കും എന്നുറപ്പ്..
സ്വന്തം മുഖം കണ്ണാടിയില്‍ നോക്കാനോ സ്വസ്ഥമായി ഭക്ഷണം കഴിക്കാനോ പോലും അവര്ക്കായെന്നു വരില്ല..
പല സ്ത്രീകളെയും ഇത് വിഷാദ രോഗത്തിലേക്ക് വരെ എത്തിക്കും..
അവളെ ഇടയ്ക്കിടെ ഫോണില്‍ വിളിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും അവള് ജോലിക്കു പോകാനുള്ള മടി കാരണം വീട്ടില്‍ വെറുതെ ഇരിക്കുകയല്ലേ എന്ന പേരില്‍ കളിയാക്കും..
ചിലര്‍ അവള് കുട്ടിയെ വളര്‍ത്തുന്ന രീതികള്‍ ഒന്നും ശരിയല്ല എന്ന് പറഞ്ഞ് നിരന്തരം അവളെ കുറ്റപ്പെടുത്തും..
ഭര്‍ത്താവ് ജോലി കഴിഞ്ഞു
വീട്ടില്‍ എത്തിയാലോ.?
അവള് കുട്ടിയെ ശരിക്കു ഭക്ഷണം കഴിപ്പിക്കുന്നില്ല.. കൃത്യസമയത്ത് ഉറങ്ങാന്‍ ട്രെയിനിംഗ് കൊടുക്കുന്നില്ല… എന്നൊക്കെ പറഞ്ഞാകും കുറ്റപ്പെടുത്തല്‍..
എന്നാല്‍ ഇവര്‍ ആരും തന്നെ അറിയുന്നില്ല അവള് ഒരു നിമിഷം പോലും വിശ്രമം കിട്ടാതെ മനസ്സ് തകർന്ന് ദയനീയ അവസ്ഥയിലാണ് ഉള്ളതെന്ന്..
തന്നെ ആരും മനസ്സിലക്കുന്നില്ലല്ലോ എന്ന വലിയ വിഷമം അവളെ തളര്‍ത്തുന്നു..
തന്റെ ഇഷ്ടങ്ങള്‍ക്കായി കുറച്ചു സമയം കിട്ടിയിരുന്നെങ്കില്‍ എത്ര ആശ്വാസമായിരുന്നു എന്നവള്‍ ചിന്തിക്കുന്നു..
അങ്ങനെ.. ജോലിചെയ്തു തളര്‍ന്ന അസ്വസ്ഥത മൂലം അവള് പെട്ടെന്നു പ്രകോപിതയാകാന്‍ തുടങ്ങുന്നു..!
അവളുടെ സങ്കടം കോപത്തിന്റെ രൂപത്തില്‍ പുറത്തേക്ക് വരുന്നു എന്നതല്ലേ പലപ്പോഴും സത്യം…!!