കോഴിക്കോട്: വയനാട്ടില്‍ ഉണ്ടായ പ്രകൃതിക്ഷോഭത്തെ തുടർന്ന് ദുരിതാശ്വാസ സന്നദ്ധ സേവനമനുഷ്ഠിച്ച വൈറ്റ് ഗാർഡ് അംഗങ്ങള്‍ക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നല്‍കുന്ന ആദരവും വൈറ്റ് ഗാർഡ് സംഗമവും സപ്തംബർ 11 ന് ബുധനാഴ്ച്ച 3 മണിക്ക് കോഴിക്കോട് സരോവരം ട്രേഡ് സെൻ്റില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ ഫിറോസും അറിയിച്ചു.
പരിപാടി 10 മണി വരെ തുടരും.
വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ മേഖലയില്‍ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങള്‍ നടത്തിയ രക്ഷാപ്രവർത്തനം സമാനതകളില്ലാത്തതായിരുന്നു. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനും അവയുടെ സംസ്കാരത്തിന് നേതൃത്വം നല്‍കാനും മണ്ണിനടിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും വൈറ്റ് ഗാർഡ് അംഗങ്ങള്‍ മുൻപന്തിയില്‍ നിന്നു. ദുരന്ത മണ്ണിലെ ഇവരുടെ സേവന പ്രവർത്തനങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വരെ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. പ്രകൃതി ദുരന്തങ്ങളിലും കൊവിഡ്, നിപ്പ തുടങ്ങിയവ ഉണ്ടായപ്പോഴും വൈറ്റ് ഗാർഡിൻ്റെ സേവനം കേരളം കണ്ടറിഞ്ഞതാണ്.
സപ്തംബർ 11 ന് നടക്കുന്ന വൈറ്റ് സംഗമത്തില്‍ സംസ്ഥാനത്തെ മുഴുവൻ ജില്ലകളില്‍ നിന്നുള്ള വൈറ്റ് ഗാർഡ് അംഗങ്ങളും പങ്കെടുക്കും. മുസ്‌ലിം ലീഗ് ദേശീയ – സംസ്ഥാന നേതാക്കളും മറ്റു പ്രമുഖരും പങ്കെടുക്കുന്ന പരിപാടിയില്‍ സംബന്ധിക്കും. വൈറ്റ് ഗാർഡ് അംഗങ്ങളെ കൃത്യമായി പങ്കെടുപ്പിക്കുന്നതിന് കീഴ്ഘടകങ്ങള്‍ ശ്രദ്ധിക്കണമെന്ന് നേതാക്കള്‍ അറിയിച്ചു