പെരുവള്ളൂർ: മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിൽ മികവ് തെളിയിച്ചവർക്ക് പെരുവള്ളൂർ പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി ഏർപ്പെടുത്തിയ മൂന്നാമത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സേവന രത്ന പുരസ്കാരം നിയമ സഭാ സാമാജികനും കർഷക സംഘം സംസ്ഥാന പ്രസിസൻറുമായ കുറുക്കോളി മൊയ്തീൻ എം എൽ എക്ക് നൽകാൻ പെരുവള്ളൂർ പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി തീരുമാനിച്ചു
ഓഗസ്റ്റ് 28 ന് വൈകീട്ട് 7 മണിക്ക് കാടപ്പടി ഷെയ്ഡ് പൂക്കോയ തങ്ങൾ ഡയാലീസിസ് സെന്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാന്യനായ ഇ ടി മുഹമ്മദ് ബഷീർ എം പി പുരസ്കാരം കൈമാറും. മുസ്ലിം ലീഗ് ദേശിയ, സംസ്ഥാന നേതാക്കൾ മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും