ഇന്ത്യന്‍ കാര്‍ വിപണിയിലെ പുതിയ കാറുകളില്‍ സാധാരണ ഫീച്ചറായി സണ്‍റൂഫ് മാറിക്കഴിഞ്ഞു. സണ്‍റൂഫിന്റെ സവിസവിശേഷ ജനപ്രീതി തന്നെയാണ് കാര്‍ നിര്‍മാതാക്കളെ അധിക ഫീച്ചറായി സണ്‍റൂഫ് അവതരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്
ടാറ്റ ആള്‍ട്രോസ് ഇന്ത്യന്‍ കാര്‍വിപണിയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമായ സണ്‍റൂഫുള്ള കാറെന്ന ബഹുമതി ടാറ്റ ആള്‍ട്രോസിന് സ്വന്തമാണ്. 7.45 ലക്ഷം രൂപയുള്ള XM S വകഭേദം മുതല്‍ ആള്‍ട്രോസില്‍.
സണ്‍റൂഫുണ്ട്. XM+S, XZ+S, XZ+S Lux, XZ+(O) S എന്നീ മോഡലുകളില്‍ സണ്‍റൂഫ് ലഭ്യമാണ്. 1.2 ലീറ്റര്‍ എന്‍എ പെട്രോള്‍, പെട്രോള്‍ -സിഎന്‍ജി, 1.5 ലീറ്റര്‍ ഡീസല്‍, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങഎന്നിങ്ങനെയുള്ള എന്‍ജിന്‍ വകഭേദങ്ങളിലും ആള്‍ട്രോസില്‍ സണ്‍റൂഫുണ്ട്.
ഹ്യുണ്ടേയ് എക്സ്റ്റർ
SX വകഭേദം മുതൽക്ക് ഹ്യുണ്ടേയ് എക്സ്റ്ററിൽ സൺറൂഫുണ്ട്. വില 8.23 ലക്ഷം രൂപ മുതൽ. ഇലക്ട്രിക് സൺറൂഫുള്ള ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലകുറവുള്ള മോഡലാണിത്. SX(O), SX(O) Connect, നൈറ്റ് എഡിഷൻ എന്നീ എക്സ്‌റ്റർ മോഡലുകളിലും സൺറൂഫുണ്ട്. 83എച്ച്പി, 114എൻഎം, 1.2 ലീറ്റർ ഫോർ സിലിണ്ടർ എൻഎ പെട്രോൾ എൻജിനാണ് ഹ്യുണ്ടേയ് എക്സ്റ്റെറിലുള്ളത്. സിഎൻജി പവർട്രെയിൻ ഓപ്ഷനുമുണ്ട്.
കിയ സോണറ്റ്
കിയയുടെ HTE(O) ആണ് ഇലക്ട്രിക് സൺറൂഫോടെ എത്തുന്ന കുറഞ്ഞ വിലയിൽ ലഭ്യമായ മോഡൽ. വില 8.29 ലക്ഷം രൂപ. 9.37 ലക്ഷം രൂപ മുതൽ ലഭ്യമായ HTK (O) വകഭേദത്തിലും സൺറൂഫുണ്ട്. 1.2 ലീറ്റർ എൻഎ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിൻ ഓപ്ഷനുകൾ. 1.0 ലീറ്റർ ടർബോ പെട്രോൾ പവർട്രെയിനും ലഭ്യമാണ്
ടാറ്റ പഞ്ച്
അക്കംപ്ലിഷ്ഡ് S വകഭേദം മുതലാ … ടാറ്റ പഞ്ചിൽ സൺറൂഫുള്ളത്. വി 8.35 ലക്ഷം രൂപ മുതൽ.
അക്കംപ്ലിഷ്ഡ് ഡാസിൽ എസ്(8.7 ലക്ഷം), ക്രിയേറ്റീവ് എസ്(9.30 ലക്ഷം) മോഡലുകളിലും സൺറൂഫുണ്ട്. 1.2 ലീറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിൻ പരമാവധി 86എച്ച്പി കരുത്തും 113എൻഎം ടോർക്കും പുറത്തെടുക്കും. സിഎൻജി ഓപ്ഷനുമുണ്ട്.
മഹീന്ദ്ര എക്സ് യു വി 3 എക്‌സ് ഒ
മഹീന്ദ്രയുടെ XUV 3XOയിൽ എംഎക്സ്2 പ്രൊ വകഭേദം മുതലാണ് സൺറൂഫുള്ളത്. വില 8.99 ലക്ഷം രൂപ മുതൽ. എംഎക്സ്3(9.49 ലക്ഷം), എംഎക്സ്3 പ്രൊ(9.99 ലക്ഷം) എന്നിവയാണ് പത്തുലക്ഷം രൂപയിൽ കുറവ് വിലയുള്ള XUV 3XOയിലെ സൺറൂഫുള്ള മറ്റു വകഭേദങ്ങൾ.
സെഗ്മെന്റിൽ ആദ്യമായി പനോരമിക്
സൺറൂഫ് അവതരിപ്പിച്ചതും
മഹീന്ദ്രയുടെ XUV 3XO ആണ്. 111
എച്ച്പി, 1.2 ലീറ്റർ ടർബോ
പെട്രോൾ, 113എച്ച്പി, 1.2 ലീറ്റർ
ഡയറക്ട് ഇൻജക്ഷൻ ടർബോ
പെട്രോൾ, 117 എച്ച്പി, 1.5 ലീറ്റർ
ഡീസൽ എൻജിൻ ഓപ്ഷനുകൾ
ഹ്യുണ്ടേയ് ഐ20
ഹ്യുണ്ടേയുടെ അസ്‌ത, അസ്(ഒ) വകഭേദങ്ങളിൽ സൺറൂഫുണ്ട്. വില യഥാക്രമം 9.34 ലക്ഷം, 10 ലക്ഷം രൂപ. 1.2 ലീറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിന് 83 എച്ച്പി കരുത്തും 115 എൻഎം ടോർക്കും പുറത്തെടുക്കും. 5 സ്‌പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ സിവിടി ഓട്ടോ ട്രാൻസ്മിഷൻ.
ഹ്യുണ്ടേയ് വെന്യു
പുതിയ S+ വകഭേദത്തിൽ വെന്യുവിൽ ഹ്യുണ്ടേയ് സൺറൂഫ് കൊണ്ടുവന്നിട്ടുണ്ട്. 9.35 ലക്ഷം രൂപ മുതൽ ഈ വാഹനം ലഭ്യമാണ്. പുതിയ എസ്(ഒ)+ മോഡലിലും ഹ്യുണ്ടേയ് സൺറൂഫ് ഒരുക്കിയിട്ടുണ്ട്. വില 10 ലക്ഷം രൂപ.
ടാറ്റ നെക്സോൺ
സൺറൂഫുള്ള ടാറ്റ നെക്സോണിന്റെ സ്മാർട്ട് എസ് വകഭേദത്തിന് 9.40 ലക്ഷം രൂപ. ടാറ്റ നെക്സോണിന്റെ സൺറൂഫും പത്തു ലക്ഷം രൂപയിൽ താഴെ വിലയുമുള്ള ഏക മോഡലാണിത്. പനോരമ സൺറൂഫുമായി എത്തുന്ന ടാറ്റ നെക്സോണിൽ ഡീസൽ എൻജിനിൽ ഡിസിടി ഓട്ടോ ഗിയർബോക്സും ലഭ്യമാണ്
ഹ്യുണ്ടേയ് ഐ20 എൻ ലൈൻ
ഹ്യുണ്ടേയ് ഐ20യുടെ എൻട്രി ലെവൽ എൻ6 വകഭേദമാണ് പട്ടികയിൽ അവസാനത്തേത്. വില 10 ലക്ഷം രൂപ. എൻ6, എൻ8 മോഡലുകളിൽ സൺറൂഫുണ്ട്. 120എച്ച്പി 1.0 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ് ഹ്യുണ്ടേയ് ഐ20 എൻലൈനിലുള്ളത്. 6 സ്പീഡ് മാനുവൽ/ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോ ഗിയർബോക്സ് ഓപ്ഷനുകൾ.