കണ്ണൂർ: ക്ഷേത്രത്തില്‍ തൊഴാൻ എത്തിയ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി പിടിയില്‍. പള്ളിക്കുന്ന് സ്വദേശി അനിലിനെയാണ് എടക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്
എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. കഴിഞ്ഞ ജനുവരി മാസത്തില്‍ ക്ഷേത്രത്തിലെത്തിയ 15 കാരിയുടെ ശരീരത്തില്‍ ദുരുദ്ദേശത്തോടെ സ്പർശിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു.
എന്നാല്‍, കുട്ടി ഈ വിവരം ആരോടും പറഞ്ഞിരുന്നില്ല. ഇത് പല തവണകളായി ആവർത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്കൂളില്‍ ചൈല്‍ഡ് ലൈൻ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടി വിവരം പറയുന്നത്.
തുടർന്ന് ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ എടക്കാട് പോലീസ് കേസെടുത്ത് പൂജാരിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എടക്കാട് പോലീസ് പറഞ്ഞു.