നാദാപുരം : നാദാപുരം പോലിസ് സ്‌റ്റേഷന് സമീപം കാറില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍.നാദാപുരം സ്വദേശി വെള്ളച്ചാലില്‍ വി.സി.ഷമീലാണ് അസ്റ്റിലായത്.
നാദാപുരം തലശ്ശേരി റോഡില്‍ പോലിസ് സ്‌റ്റേഷന് സമീപത്തെ കെട്ടിടത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് കാറില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇന്നലെ പുലർച്ചെയാണ് സംഭവം.
ഷമീലില്‍ നിന്ന് 1.28 ഗ്രാം എം ഡി എം എ കണ്ടെടുത്തു. റൂറല്‍ എസ്‌പിയുടെ കീഴിലുള്ള ഡാൻസാഫ് അംഗങ്ങളും, നാദാപുരം പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കാർ പോലിസ് കസ്റ്റഡിയിലെടുത്തു.