ഗ്വാളിയോർ: ഭാര്യയുടെ ചെലവുകള്‍ താങ്ങാനാവുന്നില്ലെന്ന കാരണത്തില്‍ അവരെ ക്വട്ടേഷൻ നല്‍കി കൊലപ്പെടുത്തി യുവാവ്.
ഹേമന്ത് ശർമ്മയാണ് ഭാര്യയെ കൊലപ്പെടുത്താൻ സുഹൃത്തുക്കള്‍ക്ക് രണ്ടര ലക്ഷം രൂപക്ക് കൊട്ടേഷൻ നല്‍കിയത്.
ആഗസ്റ്റ് 13ാം തീയതിയാണ് ഹേമന്ത് ശർമ്മയുടെ നിർദേശപ്രകാരം സുഹൃത്തുക്കള്‍ ഇയാളുടെ ഭാര്യ ദുർഗാദേവിയെ കൊലപ്പെടുത്തിയത്. റോഡപകടമെന്ന് ആദ്യം സംശയിച്ച കേസ് വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
അപകമുണ്ടായ ദിവസം ദുർഗാവതിയേയും സഹോദരൻ സന്ദേഷിനേയും കൂട്ടി ഹേമന്ത് ശർമ്മ ക്ഷേത്രത്തിലേക്ക് പോയി. ഇതിനിടെ ശർമ്മയുടെ നിർദേശപ്രകാരം കാറിലെത്തിയ സുഹൃത്തുക്കള്‍ ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദുർഗാദേവി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.
ആദ്യം അപകടമെന്ന് പൊലീസ് കരുതിയ കേസ് വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മൊഴികളിലെ പൊരുത്തക്കേടുകളും അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇല്ലാതിരുന്നതും പൊലീസിന്റെ സംശയം വർധിപ്പിച്ചത്. പിന്നീട് ഹേമന്ത് ശർമ്മയെ വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകവിവരം പുറത്തറിയുകയായിരുന്നു