പോലീസ് സ്റ്റേഷനു മുന്നില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ക്കിടയില്‍ മറഞ്ഞുനിന്ന് കഞ്ചാവ് ബീഡി വലിച്ച പ്ലസ് വണ്‍ വിദ്യാർഥികളെ കുമ്ബള പോലീസ് പിടികൂടി
വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്കിടയിലേക്ക് സ്കൂള്‍ യൂണിഫോമിട്ട വിദ്യാർഥികള്‍ പോകുന്നത് ഏതാനും ദിവസങ്ങളായി പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ പോലീസ് ഉദ്യോഗസ്ഥർ മറഞ്ഞുനിന്ന് നിരീക്ഷിച്ചപ്പോഴാണ് പുകവലിക്കുകയാണെന്നു കണ്ടത്.
എസ്‌ഐ കെ.ശ്രീജേഷ്, സിപിഒമാരായ വിനോദ്, ഗോകുല്‍ എന്നിവർ ചേർന്നാണ് വിദ്യാർഥികളെ പിടികൂടിയത്. തുടർന്ന് ഇവർ പഠിക്കുന്ന സ്കൂളിലെ അധ്യാപകരെയും കുട്ടികളുടെ രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സംഭവം ജുവനൈല്‍ കോടതിയില്‍ റിപ്പോർട്ട് ചെയ്ത ശേഷം കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.