ഇരിട്ടി : ഇരിട്ടിയില്‍ വൻ മയക്കുമരുന്ന് വേട്ട .അര ലക്ഷം രൂപയോളം വിലയുള്ള എംഡിഎംഎ യുമായി പഴയങ്ങാടി സ്വദേശി നൗഷാദ് കെ.പി (37) പിടിയിലായി.
കണ്ണൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂർ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ( ഡാൻസാഫ് ) ഇരിട്ടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കുട്ടികൃഷ്ണൻ. കെ , എസ്‌ഐ ഷറഫുദീൻ. കെ എന്നിവരുടെ നേതൃത്വത്തിലുള്ള ഇരിട്ടി പോലീസ് ഉം സംയുക്തമായി കൂട്ടുപ്പുഴയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെ എംഡിഎം യുമായി പ്രതി പിടിയിലായത്.
നർകോട്ടിക് സെല്‍ ഡിവൈഎസ്പി . കെ ധനഞ്ചയ ബാബു ന്റെ മേല്‍നോട്ടത്തില്‍ ഓപ്പറേഷൻ ഡി ഹണ്ട് ന്റെ ഭാഗമായി കണ്ണൂർ റൂറല്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ വാഹന പരിശോധനയാണ് നടന്നു വരുന്നത്.
പ്രതി പഴയങ്ങാടി, തളിപ്പറമ്ബ് പരിയാരം ഭാഗങ്ങളില്‍ വ്യാപകമായി MDMA വില്‍പ്പന നടത്താറുണ്ടെന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി.സീനിയർ സിവില്‍ പോലീസ് ഓഫീസർ പ്രബീഷ്, സിവില്‍ പോലീസ് ഓഫീസർ ജയൻ എന്നിവരും, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.