ബഹ്റൈൻ : ബഹ്റൈൻ പ്രവാസി കായിക മേഖലയിലെ അതിശക്തമായ സംഘടനയായ KFA Bahrain (കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്റൈൻ) ന്റെ വാർഷിക ജനറൽ ബോഡി യും സംഘടനാ തിരഞ്ഞെടുപ്പും നടന്നു.
ഗുദൈബിയ Calicut Food Stories ഹാളിൽ വെച്ചു നടന്ന മീറ്റിംഗിൽ മുൻ വൈസ് പ്രസിഡന്റ് സവാദ് സ്വാഗതം പറയുകയും മുൻ പ്രസിഡന്റ് സലാം ചാത്തോളി അധ്യക്ഷതയും വഹിച്ചു. ജനറൽ സെക്രട്ടറി സജാദ് സുലൈമാൻ 2023 / 2024 കാലയളവിലെ പ്രവർത്തന റിപ്പോർട്ടും , ട്രെഷറർ തസ്ലിം വരവു ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് നിലവിലെ കമ്മിറ്റി പിരിച്ചു വിടുകയും പുതിയ കമ്മിറ്റിക്കായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്കു നീങ്ങുകയും ചെയ്തു .
35 ടീമിന്റെ പ്രതിനിധികൾ പങ്കെടുത്ത മീറ്റിംഗിൽ വോട്ടിങ്ങിലൂടെ അർഷാദ് അഹമദ് പാലക്കണ്ടിയെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തപ്പോൾ, ജനറൽ സെക്രട്ടറി ആയി സജാദ് സുലൈമാനും ട്രെഷറർ ആയി തസ്ലിമും സ്ഥാനം നിലനിർത്തി. വൈസ് പ്രസിഡന്റമാരായി സൽമാൻ, മൻസൂർ എന്നിവരെയും, ജോയിന്റ് സെക്രട്ടറി മാരായി ജസീർ, മഞ്ചേഷ് എന്നിവരെയും ഐക്യഖണ്ഡേന തിരഞ്ഞെടുത്തു .
എക്സിക്യൂട്ടീവ് മെമ്പർ മാരായി റാഫി, ഫൈസൽ, ജിതേഷ്, സജീഷ് എന്നിവർ നില നിന്നപ്പോൾ, പുതിയതായി ഷാനവാസ്, നൗഫൽ, ഹിഷാം, ശബരി എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായി തീരുമാനിച്ചു.
കമ്മിറ്റി രൂപീകരണത്തിന് ശേഷം KFA Bylaw യുമായി ബന്ധപ്പെട്ട ക്രിയാത്മകമായ ചർച്ചകൾ നടക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ടു വർഷമായി അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുകയും ഇത്തവണ സ്ഥാനമൊഴിഞ്ഞ സലാം ചാത്തോളി, സവാദ്, ജലീൽ, ആഷിഫ് എന്നിവർക്കു നന്ദി പറഞ്ഞതോടപ്പം, കമ്മിറ്റീ രൂപീകരണത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയകൾ ഭംഗിയായി നിർവഹിച്ച സിയ മാട്ടൂലിനും ജെറി ജോയ് യ്ക്കും പ്രത്യേകം നന്ദി അറിയിച്ചു.
കൂടെ നിലവിൽ സ്ഥാനമേറ്റടുത്ത കമ്മിറ്റിയോട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു യോഗം അവസാനിപ്പിച്ചു.