പാലക്കാട്: കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള പ്രതിപക്ഷ അവിശ്വാസപ്രമേയം ക്വോറം തികയാത്തതിനാല്‍ ചർച്ചക്കെടുക്കാതെ തള്ളിയതിനെത്തുടർന്ന് യു.ഡി.എഫിനെതിരെ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം പ്രവർത്തകർ.
പൊലീസ് നോക്കിനില്‍ക്കെയാണ് സംഭവം. കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാല്‍ തലയും വെട്ടും എന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ് മുഴക്കിയത്.
സമൂഹമാധ്യമങ്ങളില്‍ കൊലവിളി മുദ്രാവാക്യത്തിന്റെ വിഡിയോ പ്രചരിച്ചു. സി.പി.എമ്മിലെ എട്ടംഗങ്ങളും ബി.ജെ.പിയുടെ ഒരംഗവുമാണ് അവിശ്വാസപ്രമേയ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നത്.
കൊലവിളി മുദ്രാവാക്യത്തില്‍ തിങ്കളാഴ്ച പൊലീസില്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് കാവശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ഉദയകുമാർ പറഞ്ഞു.