തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ക്യാരറ്റ് ജ്യൂസ്. ക്യാരറ്റിലുള്ള ആന്റി-ഓക്‌സിഡന്റ്‌സും വൈറ്റമിന്‍ ഇയും തലച്ചോറിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സുരക്ഷിതരാക്കുന്നുകരോട്ടിനോയിഡുകള്‍ ക്യാരറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
അതിനാല്‍ ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താൻ ഇത് വളരെ നല്ലതാണ്. ജ്യൂസിലെ ബീറ്റാ കരോട്ടിൻ പലരോഗങ്ങളില്‍നിന്നും നമ്മെ സംരക്ഷിക്കും.
ക്യാരറ്റ് ജ്യൂസിലെ നാരുകള്‍ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അമിത ഭാരം കുറയ്ക്കാൻ ആവശ്യമായ ഫൈബർ കഴിക്കണമെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ക്യാരറ്റ് ജ്യൂസില്‍ കലോറിയും കുറവാണ്. അതിനാല്‍, ശരീരഭാരം കുറയ്ക്കാൻ ക്യാരറ്റ് ജ്യൂസ് ഒരു നല്ല ഓപ്‌ഷനാണ്.
ക്യാരറ്റ് കഴിക്കുന്നത് ക്യാൻസറിനെ ഒരു പരിധി വരെ ചെറുത്തേക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിലടങ്ങിയ വിവിധ പോഷക ഘടകങ്ങള്‍ രക്താർബുദ കോശങ്ങള്‍ ഉണ്ടാകുന്നതില്‍ നിന്ന് ഒരു പരിധിവരെ സംരക്ഷിച്ചേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്താർബുദ ചികിത്സയെ സഹായിക്കുന്നതിനുള്ള ബയോ ആക്റ്റീവ് രാസവസ്തുക്കളുടെ മികച്ച ഉറവിടമാണ് ക്യാരറ്റ് എന്നതാണ് കണ്ടെത്തല്‍.
കാരറ്റ് ജ്യൂസില്‍ പോളിഫെനോളുകളും നൈട്രേറ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദത്തിെൻറ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ജ്യൂസിലെ മറ്റ് ബയോ ആക്റ്റീവ് ഘടകങ്ങളാണിവ. ക്യാരറ്റില്‍ നിന്നുള്ള ജ്യൂസ് കൊളസ്ട്രോളിെൻറ അളവും കുറയ്ക്കും. കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടുന്നത് ഇത് ഒഴിവാക്കും.