ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോൾ ടീമിന്റെ മുൻ പരിശീലകനായ സ്വെൻ ഗൊരാൻ എറിക്‌സൺ അന്തരിച്ചു. 76 വയസായിരുന്നു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.
ഇംഗ്ലണ്ടിന്റെ ആദ്യ വിദേശ പരിശീലകനായിരുന്നു സ്വീഡനിൽ നിന്നുള്ള സ്വെൻ ഗൊരാൻ എറിക്‌സൺ. 2001 മുതൽ 2006 വരെയാണ് ഇംഗ്ലണ്ടിനെ സ്വെൻ പരിശീലിപ്പിച്ചത്.
മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ സിറ്റി, എഎസ് റോമ, ലാസിയോ, ബെൻഫിക്ക ഉൾപ്പെടെയുള്ള 18 ക്ലബ്ബുകളെ സ്വെൻ പരിശീലിപ്പിച്ചിട്ടുണ്ട്. പരിശീലകനായി 18 കിരീടങ്ങളാണ് വിവിധ ടീമുകളോടൊപ്പം സ്വീഡൻ കിരീടം നേടിയത്.