കോഴിക്കോട്: മൈജി ഓണം മാസ്സ് ഓണം സീസണ്‍ 2 ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്നു കൊണ്ട് മൈജിയുടെ അഞ്ച് പുതിയ ഫ്യൂച്ചര്‍ ഷോറൂമുകള്‍ ഉടന്‍ ആരംഭിക്കും.
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മൈജി ഫ്യൂച്ചര്‍ ഷോറൂമായി മൈജി അവതരിപ്പിക്കുന്ന താമരശ്ശേരി ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരങ്ങളായ ടൊവിനോ തോമസും മഞ്ജു വാര്യരും ചേര്‍ന്ന് സെപ്റ്റംബര്‍ നാല് ബുധനാഴ്ച്ച രാവിലെ പത്തിന് നിര്‍വ്വഹിക്കും. താമരശ്ശേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപമാണ് ഷോറൂം
പാലക്കാട്, പട്ടാമ്ബി എന്നിവിടങ്ങളിലെ മൈജി ഫ്യൂച്ചര്‍ ഷോറൂമുകളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ അഞ്ച് വ്യാഴാഴ്ച്ച നടക്കും. ടൊവിനോ തോമസ് പാലക്കാട് ഷോറൂം ഉദ്ഘാടനം ചെയ്യും. പാലക്കാട് കോയമ്ബത്തൂര്‍ റോഡില്‍ കല്‍മണ്ഡപത്ത് പുലവര്‍ ക്രൈസ്റ്റ് ബില്‍ഡിങ്ങിലാണ് ഷോറൂം വരുന്നത്. മേലെ പട്ടാമ്ബിയില്‍ എച്ച്.ഡി.എഫ്.സി ബാങ്കിന് സമീപമുള്ള ജാഫര്‍ ബില്‍ഡിങ്ങിലാണ് പട്ടാമ്ബി മൈജി ഫ്യൂച്ചര്‍ ഷോറൂം. രാവിലെ പത്തിന് സിനിമാതാരം ഹണി റോസ് ഷോറൂം ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഓഗസ്റ്റ് 31 ശനിയാഴ്ച്ച രാവിലെ പത്തിന് പേരാമ്ബ്ര മൈജി ഫ്യൂച്ചര്‍ ഷോറൂം നടന്‍ ഷെയിന്‍ നിഗം ഉദ്ഘാടനം ചെയ്യും. പേരാമ്ബ്ര ബൈപ്പാസില്‍ എച്ച്.പി പെട്രോള്‍ പമ്ബിന് സമീപമാണ് പുതിയ മൈജി ഫ്യൂച്ചര്‍ ഷോറൂം ആരംഭിക്കുന്നത്.കോഴിക്കോട്, ഫറോക്ക് മൈജി ഫ്യൂച്ചര്‍ ഷോറൂം ഉദ്ഘാടനം സെപ്റ്റംബര്‍ മാസത്തില്‍ നടക്കും. ഫറോക്ക് മാര്‍ക്കറ്റ് റോഡില്‍ കൊമേഴ്‌സ്യല്‍ കോംപ്ലെക്‌സിലാണ് മൈജി ഫ്യൂച്ചര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിക്കുന്നത്