കണ്ണൂർ: തളിപ്പറമ്ബ് ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 70 ഓളം പേർക്ക് പരിക്ക്.
കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന റെയിൻഡ്രോപ്പ്‌സ് ബസും കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന മൂകാംബിക ബസുമാണ് ഏഴാംമൈലില്‍ വച്ച് കൂട്ടിയിടിച്ചത്.
രണ്ട് ബസുകളിലെയും ഡ്രൈവർമാർക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ ചിറവക്കിലെ ലൂർദ് ഹോസ്പിറ്റലിലേക്കും, തളിപ്പറമ്ബ് സഹകരണ ആശുപത്രിയിലേക്കും പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കും മാറ്റി. ദേശീയ പാതയില്‍ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.