കോഴിക്കോട് : കാഫിർ സ്‌ക്രീൻ ഷോട്ട് നിർമിച്ചവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമര കാഹളം നാളെ വൈകുന്നേരം വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇ ഹാരിസ് അറിയിച്ചു.
സമര കാഹളം നാദാപുരത്ത് മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈർ ഉദ്ഘാടനം ചെയ്യും.
യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്റ് കെ എം ഹംസ മുഖ്യ പ്രഭാഷണം നടത്തും. മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി അംഗം എംകെ അഷ്‌റഫ് പ്രസംഗിക്കും.
തോട്ടില്‍പ്പാലത്ത് ജില്ല ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്യും.മുസ്ലിംലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് വി പി കുഞ്ഞബ്ദുള്ള മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും.
എടച്ചേരിയില്‍ യു ഡി എഫ് ജില്ല കണ്‍വീനർ അഹമ്മദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്യും. സി കെ നാസർ മുഖ്യ പ്രഭാഷണം നടത്തും. ഭൂമിവാതുക്കലില്‍ കെഎംസിസി ചീഫ് ഓർഗനൈസർ സി വി എം വാണിമേല്‍ ഉദ്ഘാടനം ചെയ്യും.അഷ്‌റഫ് കൊറ്റാല മുഖ്യ പ്രഭാഷണം നടത്തും.
തൂണേരിയില്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ജില്ല കമ്മിറ്റി അംഗം കെഎം സമീർ മുഖ്യ പ്രഭാഷണം നടത്തും.
തളീക്കരയില്‍ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് മണ്ഡലം ട്രഷറർ എ എഫ് റിയാസ് മുഖ്യ പ്രഭാഷണം നടത്തും.
വളയത്ത് മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.ടി എം വി ഹമീദ് മുഖ്യ പ്രഭാഷണം നടത്തും.
പാറക്കടവില്‍ മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ ടി കെ ഖാലിദ് മാസ്റ്റർ ഉദ്ഘാടനംചെയ്യും. യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഹാരിസ് കൊത്തിക്കുടി മുഖ്യ പ്രഭാഷണം നടത്തും.
നരിപ്പറ്റ കൊയ്യാലില്‍ ജില്ല ലീഗ് സെക്രട്ടറി കെ കെ നവാസ് ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ജില്ല സെക്രട്ടറി വി ജലീല്‍, ജില്ല കമ്മിറ്റി അംഗം അൻസാർ ഓറിയോണ്‍ പ്രസംഗിക്കും.