വയനാട് ദുരിത ബാധിത മേഖലയിൽ മികച്ച സന്നദ്ധ പ്രവർത്തനം കാഴ്ച വെച്ച യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വളന്റിയർ, നമ്മുടെ നാടിന്റെ അഭിമാനമായ സവാദ് സി.എം ന് ശാഖ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, msf കമ്മറ്റികളുടെ നേതൃത്വത്തിൽ ആദരവ് നൽകുകയുണ്ടായി.
സെപ്റ്റംബർ 26 മഗ്‌രിബ് നിസ്കാര ശേഷം ചേലേരി മുക്ക് CH സൗധത്തിൽ വെച്ച് നടന്ന സംഗമത്തിൽ ശാഖ ലീഗ് സെക്രട്ടറി ഹിളർ CH അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് ജോ.സെക്രട്ടറി അബ്ദുൽ റഹ്മാൻ നൂഞ്ഞേരി ഉത്ഘാടനം ചെയ്തു.
സവാദിനുള്ള ഉപഹാര സമർപ്പണം
ശാഖ പ്രസിഡന്റ് വി.പി പരി നിർവഹിച്ചു.
ജമാലുദ്ധീൻ സി.എം.കെ അനുമോദന പ്രസംഗം നടത്തി.
സവാദ് സി.എം മറുപടി പ്രസംഗം നടത്തി.
ശാഖ ലീഗ് സെക്രട്ടറി അഷ്‌റഫ് വി.സി, അബൂബക്കർ.കെ, ദാവൂദ്.കെ
ജസീൻ പി.കെ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ശാഖ യൂത്ത് ലീഗ് സെക്രട്ടറി അഫസൽ കെ സ്വാഗതവും ട്രെഷറർ സകരിയ CH നന്ദിയും പറഞ്ഞു.