പാലക്കാട്: അട്ടപ്പാടിയില്‍ വൻ കഞ്ചാവ് വേട്ട. തടങ്ങളില്‍ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളാണ് പിടികൂടിയത്.
പുതൂർ എടവാണി ഊരിന് സമീപമാണ് ചെടികള്‍ കണ്ടെത്തിയത്.
കിണ്ണക്കരമലയിടുക്കില്‍ 123 തടങ്ങളിലായി നാല് മാസം പ്രായമുള്ള 395 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. സാമ്ബിള്‍ ശേഖരിച്ച ശേഷം ചെടികള്‍ എക്സൈസ് നശിപ്പിച്ചു.