കണ്ണൂർ : 26 വയസ്സുള്ള പൂർണ്ണ ആരോഗ്യവാനായി കാണപ്പെട്ടിരുന്ന തലശ്ശേരി സ്വദേശിയായ ഹൈസം ജലീൽ ഷാർജയിലെ ഉറക്കത്തിൽ മരണമടഞ്ഞു.
തലശ്ശേരി സ്വദേശിയും ദുബായിൽ ബിസിനസ് നടത്തുകയും ചെയ്യുന്ന ഷാർജ നബ്ബ മസ്ജിദിന്റെ അടുത്ത് താമസിക്കുന്ന എം ജലീലിന്റെ മകനാണ് ഹൈസം.
കഴിഞ്ഞ രാത്രി ഉറങ്ങാൻ കിടന്ന ശേഷം വെളുപ്പിന് പതിവ് പോലെ ഉണരാതെ വന്നപ്പോൾ മാതാപിതാക്കൾ നോക്കിയപ്പോഴാണ് അസ്വാഭികമായി ശ്വാസം വലിക്കുന്നത് കാണപ്പെട്ടത്.
പെട്ടെന്ന് തന്നെ ആംബുലൻസിൽ ഷാർജയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബായിൽ ഖബറടക്കി.
സഹോദരൻ നിഫ്താഷ് ബാംഗ്ലൂരിൽ നിന്നും ഷാർജയിൽ എത്തി. സഹോദരി സിയ ഷാർജയിൽ കോളേജ് വിദ്യാർഥിനിയാണ്. മാഹി സ്വദേശിനിയായ സഫാന ജലീൽ ആണ് മാതാവ്.
നടത്തം , വ്യായാമം തുടങ്ങിയവ പതിവാക്കുകയും ആഹാരക്രമം കൃത്യമായി പരിപാലിക്കുകയും ചെയ്തിരുന്ന ഈ യുവാവിന്റെ ആകസ്മിക വേർപാട് വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലാണ്
യുവാവിന്റെ സുഹൃത്തുക്കൾ