കൊണ്ടോട്ടി: വീട്ടിലെ കാർ ഓടിക്കാൻ പിതാവ് താക്കോല്‍ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ മകൻ കാർ പെട്രോളൊഴിച്ച് കത്തിച്ചു.
മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
പിതാവിന്റെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് 21കാരനായ ഡാനിഷ് മിൻഹാജിനെ അറസ്റ്റ് ചെയ്തു.
ലൈസൻസ് ഇല്ലാത്ത മകൻ കാറോടിക്കാൻ ചോദിച്ചും പിതാവ് സമ്മതിച്ചില്ല. ഇതോടെ 21കാരൻ തൊട്ടടുത്ത് നിർത്തിയിട്ട ബൈക്കില്‍നിന്നും പെട്രോള്‍ ഊറ്റിയെടുത്ത് കാറിനുമേല്‍ ഒഴിച്ച് തീയിടുകയായിരുന്നു. വീടിന് മുന്നില്‍ നിർത്തിയിട്ട കാറിനാണ് തീയിട്ടത്.
കാർ പൂർണമായും കത്തി നശിച്ചു. വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.