മഞ്ചേരി: ബൈക്കില്‍ മയക്കുമരുന്നു കടത്തവെ എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായ യുവാവിന് മഞ്ചേരി എന്‍ഡിപിഎസ് സ്‌പെഷല്‍ കോടതി രണ്ടു വര്‍ഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പാണ്ടിക്കാട് കുറ്റിപ്പുളി പട്ടണത്ത് മുഹമ്മദ് ഫാസിലി (31)നെയാണ് ജഡ്ജ് എം.പി. ജയരാജ് ശിക്ഷിച്ചത്.
മലപ്പുറം എക്‌സൈസ് ഇന്‍റലിജന്‍സ് ബ്യൂറോ പ്രിവന്‍റീവ് ഓഫീസര്‍ ടി. ഷിജുമോന്‍ നല്‍കിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ 2019 ഡിസംബര്‍ 14ന് രാത്രി കാളികാവ് എക്‌സൈസ് ഇന്‍സ്‌പെകടര്‍ പി.ജെ.റോബിന്‍ ബാബുവും സംഘവും പോരൂര്‍ പുളിയക്കോട് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.
ബൈക്കില്‍ വരികയായിരുന്ന പ്രതിയെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചതില്‍ 4.21 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. നിലമ്ബൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാറാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സുരേഷ് ഹാജരായി.