തിരുവനന്തപുരം: വധ്യവയസ്കന്‍റെ തല വീട്ടിലെ സ്റ്റെയർകേസ് കൈവരിയില്‍ കുടുങ്ങി. ഒടുവില്‍ അഗ്നിശമന സേന എത്തി കമ്ബി മുറിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു
ചാക്ക തുരുവിക്കല്‍ ആയത്തടി ലൈനിലെ വീട്ടിലെ മധ്യവയസ്കന്‍റെ തലയാണ് കൈവരിയിലെ കമ്ബികള്‍ക്കിടയില്‍ കുടുങ്ങിയത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജേഷ് ജി.വി, ഓഫീസർമാരായ സുബിൻ, ശരത്, അൻസീം, സാം, ഷിജോ സെബാസ്റ്റ്യൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി.