തൃക്കാക്കര: കാക്കനാട് വൻ തോതില്‍ മയക്ക് മരുന്ന് കച്ചവടം നടത്തിവരുകയായിരുന്ന കെ.എം.എം കോളേജ് വിദ്യാർത്ഥി ഉള്‍പ്പടെ രണ്ടുപേർ പോലീസ് പിടിയിലായി.തൃശ്ശൂർ,കൈപ്പമംഗലം സ്വദേശി കെ.എ അലി ഷക്കിർ (20),ചാവക്കാട് സ്വദേശി ചാലില്‍ വീട്ടില്‍ ആഷിക് അഷ്കർ (20) എന്നിവരെ നോക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണർ കെ.എ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ പിടികൂടി.
ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയായായിരുന്നു സംഭവം.കാക്കനാട് കരിമക്കാട് മുസ്ളിം പളളിക്ക് സമീപം കൊളേജ് വിദ്യാർത്ഥികള്‍ വാടകക്ക് താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ 1.187 കിലോ കഞ്ചാവ്, 29ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.കോളേജ് വിദ്ധാർത്ഥികള്‍ക്ക് ഉള്‍പ്പടെ മയക്ക് മരുന്ന് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.