By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: എംഡിഎംഎ കടത്ത്‌: ഹൈദരാബാദിൽ മയക്കുമരുന്നു നിർമാണശാല; കണ്ടെത്തിയത്‌ കേരള പൊലീസ്‌
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > എംഡിഎംഎ കടത്ത്‌: ഹൈദരാബാദിൽ മയക്കുമരുന്നു നിർമാണശാല; കണ്ടെത്തിയത്‌ കേരള പൊലീസ്‌
Kerala

എംഡിഎംഎ കടത്ത്‌: ഹൈദരാബാദിൽ മയക്കുമരുന്നു നിർമാണശാല; കണ്ടെത്തിയത്‌ കേരള പൊലീസ്‌

MattulLive
Last updated: August 28, 2024 8:01 pm
MattulLive
2 Min Read
SHARE

തൃശൂർ : ഹൈദരാബാദിലെ മാരക മയക്കുമരുന്ന് നിർമാണശാല കണ്ടെത്തി കേരള പൊലീസ്. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് സിന്തറ്റിക് മയക്കുമരുന്നു നിർമാണശാല കണ്ടെത്തിയത്. മയക്കുമരുന്ന് നിർമാണശാല കണ്ടെത്തുന്നതും ഉടമ അറസ്റ്റിലാകുന്നതും രാജ്യത്ത് ആദ്യമായാണ്. തൃശൂർ സിറ്റി പൊലീസിന്റേതാണ് ചരിത്രനേട്ടം.

രണ്ടരകിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശിയെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാൾക്ക് മയക്കുമരുന്ന് നൽകിയ മൂന്നുപേരെ ബംഗളൂരുവിൽ നിന്ന് തൃശൂർ ലഹരിവിരുദ്ധസേന പിടികൂടി. ഇവരിൽ നിന്നാണ് ഹൈദരാബാദിലെ മയക്കുമരുന്ന് നിർമാണ ശാലയെക്കുറിച്ച് വിവരം ലഭിച്ചത്. ഹൈദരാബാദിൽ എത്തിയ കേരള പൊലീസ് സംഘം അന്വേഷണത്തിനൊടുവിലാണ് ലാബ് കണ്ടെത്തിയത്.

ഹൈദരാബാദ് കൗകുട്ടല മഹേന്ദർ റെഡ്ഢി (37)യെയാണ് ആദ്യം പിടികൂടിയത്. ചോദ്യം ചെയ്തപ്പോഴാണ് ലാബിന്റെയും ഫാക്ടറിയുടേയും ഉടമ ഹൈദരാബാദ് കക്കാട്ടുപ്പള്ളി നരസിംഹ എന്നറിയപ്പെടുന്ന വെങ്കിട നരസിംഹ രാജുവി (53) നെ അറസ്റ്റ് ചെയ്തത്. റീജണൽ ഫോറൻസിക് സയൻസ് ലാബിലെ സയന്റ്റിഫിക് ഉദ്യോഗസ്ഥരുടെ സഹായത്താൽ ലാബിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ നിർമിക്കുന്ന രാസവസ്തുക്കൾ പിടിച്ചെടുത്തു. പൊലീസിനെ പൊലും ഞെട്ടിപ്പിക്കുന്ന ആധുനിക വിദേശ ഉപകരണങ്ങൾ ഫാക്ടറിയിൽ കണ്ടെത്തി. ലക്ഷങ്ങൾ വിലമതിക്കുന്നതാണ് ഉപകരണങ്ങൾ. വ്യവസായ എസ്റ്റേറിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ വൻ തോതിൽ മയക്കുമരുന്ന് ഉൽപദിപ്പിച്ചതായി വിവരം ലഭിച്ചു.

ക്യാൻസർ, മൂത്രാശയം, വൃക്ക എന്നീ അവയവങ്ങൾക്കുള്ള ചികിത്സക്കായി നിർമിക്കുന്ന മരുന്നുകളുടെ മറവിലാണ് ലഹരിവസ്തുക്കൾ ഉൽപാദിപ്പിച്ചിരുന്നത്. ലഹരി മരുന്ന് വിദേശത്തേക്ക് കടത്തിയതായി സംശയിക്കുന്നതായും അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു

പൊലീസിന് ബിഗ് സല്യൂട്ട്

സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ, ഒല്ലൂർ എസിപി മുഹമ്മദ് നദിമുദീൻ എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് കേസിൽ അന്വേഷണം നടത്തിയത്. ഒല്ലൂർ ഇൻസ്പെക്ടർ ബെന്നി ജേക്കബ്, തൃശൂർ സിറ്റി ലഹരിവിരുദ്ധസേനയിലെ എസ് ഐമാരായ പി ഫയാസ്, കെ സി ബൈജു, പി രാകേഷ് എഎസ്ഐ ടി വി ജീവൻ, സിപിഒ മാരായ എം എസ് ലിഗേഷ്, കെ ബി വിപിൻദാസ് എന്നിവരും ഒല്ലൂർ പൊലീസും റീജണൽ ഫോറൻസിക് സയൻസ് ലാബിലെ സയൻ്റിഫിക് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ സാഹസികവും ശാസ് ത്രീയവുമായ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതി ശതകോടീശ്വരൻ; സിനിമ നിർമാതാവ്

അറസ്റ്റിലായ വെങ്കിട നരസിംഹ രാജു ഹൈദരാബാദിലെ അറിയപ്പെടുന്ന സിനിമ നിർമാതാവും ശതകോടീശ്വരനുമാണ്. 20 വർഷത്തിലധികമായി കെമിക്കൽ നിർമാണ ബിസിനസ് നടത്തുകയാണ്. അമേരിക്ക, ജർമനി, ജപ്പാൻ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് കെമിക്കൽ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ആന്ധ്രപ്രദേശിലെ അനന്ത്പൂർ ജില്ലയിലെ ഹിന്ദുപൂരിൽ 40 കോടിയോളം രൂപ ചെലവഴിച്ച് വൻകിട കെമിക്കൽ ഫാക്ടറി നിർമിക്കുന്നുണ്ട്. കോടികൾ ചെലവഴിച്ച് തെലുങ്ക് സിനിമയും നിർമിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ ആളുകളുമായി നല്ല ബന്ധമുണ്ട്. സിനിമ മേഖലയിൽ ഇയാൾ മയക്കുമരുന്നു വിതരണം നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. തെലുങ്കാനയിലും ആന്ധ്രപ്രദേശിലുമായി കോടിക്കണക്കിനു രൂപയുടെ സ്ഥലങ്ങളും കെട്ടിടങ്ങളും വാങ്ങിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.

You Might Also Like

നഴ്സിങ് വിദ്യാര്‍ഥിനി ട്രെയിനില്‍നിന്ന് വീണ് മരിച്ചു

കാഫിര്‍’ കേസ്; അന്വേഷണ മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന് സ്ഥലംമാറ്റം…

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയില്‍

കാസര്‍കോട് സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു; മരണം ക്രികറ്റ് കളിക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായതിന് പിന്നാലെ

ഭക്ഷണ വിതരണം തടയില്ല, വൈറ്റ് ഗാർഡിന് സേവനം തുടരാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

TAGGED:Breaking NewsdrugsExcisekeralalatest newspolice

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article കാക്കനാട് വൻ ലഹരി വേട്ട: കെ.എം.എം കോളേജ് വിദ്യാര്‍ത്ഥി ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍
Next Article മലയാളികള്‍ ഉപയോഗിക്കുന്ന 45 ഇനം ഫേസ്‌വാഷുകളില്‍ തലച്ചോറിനെ ബാധിക്കുന്ന രാസവസ്‌തു; ജീവന് പോലും ആപത്ത്

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

അര്‍ജുന്റെ ട്രക്ക് കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം

MattulLive MattulLive September 25, 2024
Kannur

ബഷീര്‍ ഉളിയിലിനെ ആദരിച്ചു

MattulLive MattulLive September 1, 2024
Kerala

വടകരയില്‍ റോഡരികില്‍ വയോധികന്‍റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

MattulLive MattulLive September 18, 2024
Gulf News

രണ്ട് കസ്റ്റംസ് ജീവനക്കാര്‍ അടക്കം 5 പേര്‍ അടങ്ങിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടി

MattulLive MattulLive August 26, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account