ഇരിട്ടി : ആറളം വന്യജീവി സങ്കേതത്തില്‍ ആശങ്ക ഉയർത്തി 4 കുരങ്ങുകള്‍ ചത്ത നില യില്‍ കണ്ടെത്തി.
വളയംചാല്‍ മീൻമുട്ടി റോഡില്‍ 600 മീറ്റർ മാറി ഉള്‍വ നത്തിലാണ് ഇന്നലെ രാവിലെ പതിവു പരിശോധനയ്ക്കിടെ വനപാലകർ കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്.
വന്യജീവി നിയമപ്രകാരം സംരക്ഷണ പട്ടികയില്‍ ആനയ്ക്കും കടുവയ്ക്കും തുല്യമായ കുരങ്ങ് പ്രാധാന്യം ഉള്ള ജീവിയാണ്. ആറളം വൈല്‍ഡ് ലൈഫ് വാർഡൻ ജീ. പ്രദീപ്, കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് റേഞ്ചർ ജയപ്രസാദ്, നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ചർ പ്രദീപൻ കാരായി എന്നിവർ സ്ഥലത്തെത്തി.
ആർആർടി വെറ്ററിനറി സർജൻ ഡോ. എലിയാസിന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോർട്ടം നടത്തി. വനത്തില്‍ മറ്റെവിടെയെങ്കിലും ഇത്തരം സാഹചര്യം ഉണ്ടോയെന്നു കണ്ടെത്താൻ ആറളം വന്യജീവി സങ്കേതത്തില്‍ വ്യാപക തിരച്ചില്‍ നട ത്താൻ വൈല്‍ഡ് ലൈഫ് വാർ ഡൻ ജി.പ്രദീപ് നിർദേശം നല്‍കി. പ്രാഥമിക പരിശോധനയില്‍ വിഷാംശം ഉള്ളില്‍ ചെന്നതായി സൂചനകള്‍ കണ്ടെത്താത്തതി നാല്‍ വിദഗ്ധ പരിശോധനയ്ക്കായി ആന്തരികാവയവഭാഗങ്ങളും സ്രവങ്ങളും വയനാട് കുപ്പാടി വെറ്ററിനറി ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടം നടത്തിയ സർജന്റെ നേതൃത്വ ത്തില്‍ കൊണ്ടുപോയി. കുരങ്ങുപനി പോലുള്ള ഭീഷണി സാധ്യതകള്‍ കണക്കിലെടുത്ത് അതീവ ഗൗരവത്തോടെയാണ് വനം വകുപ്പ് നടപടികള്‍ സ്വീക രിച്ചിട്ടുള്ളത്. ഒരു ആണ്‍കുരങ്ങും മൂന്ന് പെണ്‍കുരങ്ങുകളും ആണു ചത്തത്.
ഇതില്‍ രണ്ട് എണ്ണം വലുതും ഒന്ന് ഇടത്തരം പ്രായം ഉള്ളതും ഒരു കുഞ്ഞും ആണ്. മൂന്ന് കുരങ്ങുകള്‍ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ഒന്നും കഴിക്കാത്ത വിധം വയറി നുള്ളില്‍ ഭക്ഷണാവശിഷ്ടം കാണാത്തതും രോഗബാധയുടെ സൂചനകളാണു നല്‍കുന്നത്.