കണ്ണൂർ: കണ്ണപുരത്ത് പ്ലൈവുഡ് കമ്ബനിയില്‍ വൻ തീപിടുത്തം. അയ്യോത്തെ സ്റ്റാർ ബോർഡ് ഇൻഡസ്ട്രീസിന്റെ സീസണിങ് ചേമ്ബറിനാണ് തീപ്പിടിച്ചത്.
ബുധനാഴ്ച്ച പുലർച്ചെ 4.30 നായിരുന്നു തീപിടുത്തം. തളിപ്പറമ്ബ് കരിമ്ബം മന്നയിലെ സി. അബൂബക്കറിന്റെ ഭാര്യ ഹസീനയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.
പ്ലൈവുഡ് ഡോർ ഉണ്ടാക്കാനായി ഉപയോഗിക്കുന്ന ഫ്ലഷ് ഡോർ ഉണക്കാറുള്ള സീസണിങ് ചേമ്ബറില്‍ താപനില ഉയർന്നതാവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ ഉടൻ പോലീസിലും ഫയർ ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.
കണ്ണൂരില്‍ നിന്നും തളിപ്പറമ്ബില് നിന്നും ഫയർഫോഴ്സ് യൂണിറ്റുകളും കണ്ണപുരം പോലീസും സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി ഉടമ അറിയിച്ചു. ഫയർസ്റ്റേഷൻ ഓഫീസർ ടി അജയൻ്റെ
നേതൃത്വത്തിലാണ് തീയണച്ചത്