മസ്കത്ത്: ഒമാനില്‍ 4000 കാർട്ടണ്‍ നിരോധിത സിഗരറ്റ് കൈവശംവെക്കുകയും സൂക്ഷിക്കുകയും ചെയ്ത പ്രവാസി പിടിയില്‍.
സൗത്ത് ബാത്തിന ഗവർണറേറ്റിലെ ബർക്ക വിലായത്തിലാണ് സംഭവം.
നിരോധിത സിഗരറ്റ് കൈവശംവെക്കുകയും സൂക്ഷിക്കുകയും ചെയ്ത ഏഷ്യക്കാരനെ കംപ്ലയൻസ് ആൻഡ് റിസ്‌ക് അസസ്‌മെന്റ് ഡിപ്പാർട്‌മെന്റ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 4000 കാർട്ടണ്‍ സിഗരറ്റ് പിടിച്ചെടുക്കുകയും ഇയാള്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചുവെന്നും ഒമാൻ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു