പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 15 രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
എല്ലാ സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും ഈ ദിവസം പ്രവർത്തിക്കില്ലെന്ന് മന്ത്രിസഭായോഗം അറിയിച്ചു.
അതേസമയം, പ്രത്യേക സ്വഭാവമുള്ള ജോലിയുള്ള സ്ഥാപനങ്ങള്‍ക്ക് പൊതുതാല്‍പര്യം കണക്കിലെടുത്ത് സ്വന്തം അവധി തീരുമാനിക്കാം.
രാജ്യത്ത് വെള്ളി, ശനി ദിവസങ്ങളില്‍ വരാന്ത്യ അവധി ആയതിനാല്‍ ഞായർ നബിദിന അവധികൂടി എത്തുന്നതോടെ തുടർച്ചയായ മൂന്നു ദിവസം അവധി ലഭിക്കും.