കോഴിക്കോട്: മദ്യലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ച് ആറ് പേര്‍ക്ക് പരിക്ക്. മദ്യപിച്ച് വാഹനം ഓടിച്ച ബാലുശേരി സ്വദേശികളായ ബിബിന്‍ ലാല്‍ (36), കിരണ്‍ (31), അര്‍ജുന്‍ (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരുടെ വാഹനം ചെന്ന് ഇടിച്ച ബൈക്ക് യാത്രക്കാരായ അമല്‍ കൃഷ്ണ(25), വിനോദ് (40), കാര്‍ യാത്രക്കാരനായ കാന്തപുരം സ്വദേശി അബ്ദുല്‍ നാസര്‍ (57) എന്നിവർക്കും പരിക്കേറ്റു.
യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മദ്യ ലഹരിയില്‍ ഇവർ ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.
തുടർന്ന് കാറില്‍ ഉണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. മദ്യപിച്ച് വാനമോടിച്ച് അപകടമുണ്ടാക്കിയവരെ പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു.