കാസര്‍കോട്: കാരുണ്യ സേവന രംഗത്ത് ഹൈദരലി ശിഹാബ് തങ്ങള്‍ പകര്‍ത്തിയത് അനുകരണീയ മാതൃകയാണെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക ഇസാദ് ചികിത്സാ പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗികളുമായി ഹൃദയബന്ധം സൂക്ഷിച്ച നേതാവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്നും ജീവിതത്തിലുടനീളം അദ്ദേഹം നല്ല പെരുമാറ്റവും ജീവിത വിശുദ്ധിയും കാണിച്ചുവെന്നും ഇ.ടി പറഞ്ഞു.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം മുന്‍ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററുമായ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് പി.വി അഹ്മദ് സാജു അനുസ്മരണ പ്രഭാഷണം നടത്തി. ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ആര് ഹനീഫ് സ്വാഗതം പറഞ്ഞു.
മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, എ.കെ.എം അഷ്റഫ് എം.എല്‍.എ, യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കര, എം.ബി യൂസുഫ്, എ.എം കടവത്ത്, അബ്ദുല്‍ റഹ്മാന് വണ്‍ഫോര്‍, എ.ജി.സി ബഷീര്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, പി.കെ.സി റൗഫ് ഹാജി, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, കെ.കെ ബദറുദ്ദീന്‍, സത്താര്‍ വടക്കുമ്ബാട്, അബ്ബാസ് ബീഗം, ബീഫാത്തിമ ഇബ്രാഹിം, അഷ്റഫ് എടനീര്‍, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, കെ.പി അബ്ബാസ് കളനാട്, ഹസൈനാര്‍ ബീജന്തടുക്ക, ബഷീര്‍ പാറപ്പള്ളി, റഷീദ് ഹാജി കല്ലിങ്കാല്‍, റാഫി പള്ളിപ്പുറം, സലീം ചേരങ്കൈ, ആദം കുഞ്ഞി തളങ്കര, സാദിഖ് പാക്യാര, അനസ് എതിര്‍ത്തോട്, കെ.പി മുഹമ്മദ് അഷ്റഫ്, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, സയ്യിദ് താഹ ചേരൂര്‍, എ. അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, ഷാഹിന സലീം, എ.പി ഉമ്മര്‍, റഫീഖ് മാങ്ങാട്, ഹനീഫ് കട്ടക്കാല്‍, ആരിഫ് കൊത്തിക്കാനം സംബന്ധിച്ചു. ഹസൈനാര്‍ ബീജന്തടുക്ക നന്ദി പറഞ്ഞു.