മനാമ: കെ.എം.സി.സി ബഹ്റൈൻ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ 2024-27 കാലയളവിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മനാമ കെ.എം.സി.സി ആസ്ഥാന മന്ദിരത്തിലെ ഇ.അഹമ്മദ് സാഹിബ് സ്മാരക ഹാളില്‍ നടന്ന നിയോജക മണ്ഡലം ജനറല്‍ കൗണ്‍സിലില്‍ അഷ്കർ വടകര അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് വില്ല്യപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അസ്ലം വടകരയെ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. മുസ്തഫ കരുവാണ്ടി, അഷറഫ് തോടന്നൂർ എന്നിവർ ആശംസകളർപ്പിച്ചു. ജനറല്‍ സെക്രട്ടറി അലി ഒഞ്ചിയം പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷൈജല്‍ നരിക്കോത്ത് കണക്കുകളും അവതരിപ്പിച്ചു.
വടകര എം.എല്‍.എ. കെ.കെ. രമയെ പങ്കെടുപ്പിച്ച് നടത്തിയ പ്രവർത്തനോദ്ഘാടനം, പതിനൊന്ന് രാജ്യങ്ങളിലെ മത്സരാർഥികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ചെസ് ടൂർണമെന്റ്, വിന്റർ ക്യാമ്ബ്, ഹെല്‍ത്ത് ഈസ് വെല്‍ത്ത് ക്യാമ്ബ്, വോട്ട് വിമാനം, വനിതകള്‍ക്കായി ഡെസ്സേർട്ട് ഫുഡ് കോമ്ബറ്റീഷൻ, വനിതാ ജോബ് സെല്‍, കുട്ടികള്‍ക്കുള്ള നീന്തല്‍ പരിശീലനം തുടങ്ങിയവയാണ് കഴിഞ്ഞ കമ്മിറ്റി നടത്തിയ പ്രവർത്തനങ്ങള്‍. കാരുണ്യ പ്രവർത്തനങ്ങള്‍ അടക്കം 25 ലക്ഷം രൂപയുടെ വരവു ചെലവ് കണക്കുകളും കൗണ്‍സില്‍ ഐകകണ്ഠ്യേന അംഗീകരിച്ചു. ഷഹീർ വില്ല്യപ്പള്ളി, ഫൈസല്‍ തോലേരി, മുനീർ പിലാകൂല് എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. അലി ഒഞ്ചിയം സ്വാഗതവും റഫീഖ് പുളികൂല്‍ നന്ദിയും പറഞ്ഞു.
പുതിയ പ്രസിഡന്റായി അഷ്കർ വടകരയെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: അലി ഒഞ്ചിയം (ജന.സെക്ര.), റഫീഖ് പുളിക്കൂല്‍ (ട്രഷ.), ഹാഫിസ് വള്ളിക്കാട് (ഓർഗനൈസിങ് സെക്ര.), ഹുസൈൻ വടകര, അൻവർ മൊയ്തു വടകര, ഷൈജല്‍ നരിക്കോത്ത്, മൊയ്തു കല്ലിയോട്ട്, ഹനീഫ വെള്ളിക്കുളങ്ങര (വൈസ്. പ്രസി), ഫൈസല്‍ മടപ്പള്ളി, ഫാസില്‍ അഴിയൂർ, നവാസ് മുതുവനക്കണ്ടി, മുനീർ കുറുങ്ങോട്ട്, ഫൈസല്‍.വി.പി.സി (സെക്ര.).