ബത്തേരി: എം.ഡി.എം.എയുമായി ബാംഗ്ലൂര്‍ സ്വദേശി പിടിയില്‍. കെമ്ബപുര, ധീരജ് ഗോപാല്‍(43)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്.
29.08.2024 തീയതി ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് 0.89 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടുന്നത്. എസ്.ഐ അജീഷ് കുമാര്‍, എ.എസ്.ഐ അശോകന്‍, എസ്.സി.പി.ഒ ഷൈജു, സി.പി.ഒമാരായ സജീവന്‍, സീത എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.