മസ്കത്ത്: മയക്കുമരുന്ന് ശേഖരവുമായി പ്രവാസിയെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റുചെയ്തു. ഏഷ്യൻ വംശജനെയാണ് ആർ.ഒ.പി മയക്കുമരുന്ന് പ്രതിരോധ സേനാ വിഭാഗം വടക്കൻ ബാത്തിന ഡയറക്ടറേറ്റ് ജനറല്‍ പിടികൂടിയത്.
പ്രതിയില്‍ നിന്ന് ക്രിസ്റ്റല്‍ മെത്ത്, മോർഫിൻ, ഹാഷിഷ്, 2,700ലധികം സൈക്കോട്രോപിക് ഗുളികകള്‍ എന്നിവ കണ്ടെത്തി. പ്രതിക്കെതിരെ നിയമനടപടികള്‍ നടന്നുവരുന്നതായും ആർ.ഒ.പി അറിയിച്ചു.