വയനാട് ഉള്‍പൊട്ടലില്‍ 3 മക്കളെയും അമ്മയെയും സഹോദരീ പുത്രനെയും നഷ്ടമായ അനീഷിന് സഹായ ഹസ്തവുമായി ഡിവൈഎഫ്ഐ. അനീഷിനെയും കുടുംബത്തെയും ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഉപജീവന മാർഗമായ ജീപ്പ് വാങ്ങിനല്‍കി.
ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറി വികെ സനോജാണ് ഈ വിവരം ഫെയ്സ്ബുക്കില്‍ പങ്കിട്ടത്. വയനാട് ഉള്‍പൊട്ടലില്‍ ചൂരല്‍ മലയിലെ അനീഷിന് ഉണ്ടായ നഷ്ടം നികത്താൻ കഴിയാത്തതാണെന്ന് വികെ സനോജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.