വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്. എംഎല്‍എ ബോര്‍ഡ് നീക്കിയ വാഹനത്തിലാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മുകേഷ് പുറപ്പെട്ടത്.
കനത്ത പൊലീസ് സുരക്ഷയിലാണ് യാത്ര. എന്നാല്‍ എങ്ങോട്ടേക്കാണ് യാത്രയെന്നതില് വ്യക്തതയില്ല.
ലൈംഗികാതിക്രമ പരാതിയില്‍ മുകേഷിന്റെ രാജി ആവശ്യം ശക്തമായിരിക്കെയാണ് വാഹനത്തില്‍ നിന്നും എംഎല്‍എ ബോര്‍ഡ് നീക്കിയത്. പോകുന്നവഴികളില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൂടിയാവാം ബോര്‍ഡ് നീക്കിയതെന്നും സൂചനയുണ്ട്.
മുകേഷിന്റെ രാജി സംബന്ധിച്ച നിര്‍ണ്ണായക ദിനമാണിന്ന്. മുകേഷ് നിയമസഭാംഗത്വം രാജിവെയ്ക്കണമെന്ന സിപിഐയുടെ ആവശ്യം ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. മുകേഷ് എംഎല്‍എ സ്ഥാനം രാജി വയ്ക്കേണ്ടന്നാണ് സിപിഐഎമ്മിന്റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍ മുകേഷ് രാജി വെയ്ക്കണമെന്ന ആവശ്യം മുന്നണിയില്‍ തര്‍ക്ക വിഷയമായ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യാതെ പോകാനാകില്ല.