കഴുത്തില്‍ പെരുമ്ബാമ്ബിനെ ചുറ്റി അഭ്യാസ പ്രകടനം നടത്തിയ അറുപത് വയസ്സുകാരൻ പാമ്ബ് കഴുത്തില്‍ ചുറ്റിമുറുകിയതോടെ ശ്വാസംമുട്ടി മരിച്ചു.
ജാർഖണ്ഡിലെ ജംഷെഡ്പൂരിലാണ് സംഭവം.റോഡിന് മദ്ധ്യേ നിന്നുകൊണ്ട് അഭ്യാസ പ്രകടനം കാണിക്കുകയായിരുന്നു അറുപതുകാരനായ ഹേമന്ത് സിംഗ്. ഇയാള്‍ പലരില്‍ നിന്നും പണവും പിരിച്ചെടുത്തു.
ഇതിനിടെ പാമ്ബ് അപ്രതീക്ഷിതമായി കഴുത്തില്‍ ചുറ്റി മുറുകുകയായിരുന്നു. പാമ്ബിന്റെ ചുറ്റഴിക്കാൻ ഇയാള്‍ പരമാവധി ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല.ഇതോടെ ശ്വാസതടസ്സം ഉണ്ടായി മരണപ്പെടുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെരുമ്ബാമ്ബിനെ വനം വകുപ്പിന്കൈമാറി. മരിച്ച ഹേമന്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.