മാട്ടൂൽ:മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന വയനാട് പുനരധിവാസ ഫണ്ടിലേക്കും മുസ്ലിം ലീഗിൻ്റെ മറ്റ് ഫണ്ഡിലേക്കും, രണ്ട് ലക്ഷത്തി പത്തായിരം (2,10,000) രൂപ ഷാർജ കെ എം സി സംസ്ഥാന പ്രസിഡണ്ടും കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് അംഗവുമായ ഹാഷിം നൂഞ്ഞേരി സാഹിബ് മാട്ടൂൽ ഗ്രാമ പഞ്ചായത്ത് 8 ആം വാർഡ് മെമ്പർ നബീൽ അബൂബക്കറിന് കൈമാറി.
കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് എസ് കെ പി സകരിയ്യ സാഹിബ്,മണ്ഡലം ജനറൽ സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ, യൂത്ത് ലീഗ് ശാഖ ഭാരവാഹികളായ നദീർ എം പി,അഹദ് ടി ടി എന്നിവർ സംബന്ധിച്ചു.