വിഴിഞ്ഞം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തദ്ദേശവാസികള്‍ക്ക് 50 ശതമാനം ജോലി സംഭരണം നല്‍കുമെന്ന വാക്ക് അധികൃതർ പാലിക്കണമെന്ന് മുസ്‌ലിം ലീഗ് വിഴിഞ്ഞം മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നിലവില്‍ പുറം നാടുകളില്‍ നിന്നുള്ളവർക്കാണ് ജോലി നല്‍കുന്നതെന്നും ഇത് പ്രദേശവാസികളോടുള്ള വഞ്ചനയാണെന്നും ലീഗ് .
ഇത് തിരുത്താൻ സർക്കാർ തയാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമര സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. വിഴിഞ്ഞം ലീഗ് ഹൗസില്‍ ചേർന്ന യോഗം ലീഗ് കോവളം മണ്ഡലം പ്രസിഡന്‍റ് ഡോ. എച്ച്. എ.റഹ്‌മാൻ ഉദ്ഘാടനം ചെയ്തു.
വിഴിഞ്ഞം മേഖല പ്രസിഡന്‍റ് എം. എ. സുലൈമാൻ അധ‍്യക്ഷത വഹിച്ചു. മേഖല ജനറല്‍ സെക്രട്ടറി എം. ഹിദായത്തുല്ലാ . യുഡിഎഫ് കോവളം മണ്ഡലം ചെയർമാൻ വിഴിഞ്ഞം എൻ.എ. റസാഖ്, ഡോ. അബ്ദുല്‍ കലാം മിസ്ബാഹി, സിദ്ദിഖ് വിഴിഞ്ഞം, മാഹീൻ, റിയാസ് മന്നാനി, ഷമീർ മന്നാനി, പി.എം.ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.