തലശ്ശേരി : എരഞ്ഞോളിപ്പാലം ബോട്ട്ജെട്ടിക്ക് സമീപത്ത് നിന്ന് പുഴയിലേക്ക് ചാടിയ പെണ്‍കുട്ടി മരിച്ചു.കോടിയേരി ഉക്കണ്ടൻപീടികയിലെ പുത്തലത്ത് ഹൗസില്‍ ശ്രേയ ( 18 ) യാണ് മരിച്ചത് .
ശനിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. എരഞ്ഞോളിപ്പാലം ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്ന് പുഴയിലേക്ക് ചാടിയ പെണ്‍ കുട്ടിയെ സമീപത്തുണ്ടായ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്ന് രക്ഷപ്പെടുത്തി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവ സ്ഥലത്ത് നിന്നും മൊബൈല്‍ ഫോണും പോലീസ് കണ്ടെത്തിയിട്ടുണ്ട്.കോടിയേരി ഉക്കണ്ടൻപീടികയിലെ കുമാരൻ & ഷീബ ദമ്ബതികളുടെ മകളാണ്. മൃതദേഹംതലശ്ശേരി ജനറല്‍ ആശുപത്രിമോർച്ചറിയില്‍സൂക്ഷിച്ചിരിക്കുകയാണ്.