ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയ പറമ്ബത്ത് അശോകൻ-ധന്യ ദമ്ബതികളുടെ മകള്‍ അശ്വതി(20)യെ ആണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് അശ്വതിയെ കണ്ടെത്തിയത്. ഒരു വർഷത്തോളമായി കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കഫെയില്‍ ജോലി ചെയ്തുവരികയായിരുന്നു.
വെള്ളിയാഴ്ച്ച രാവില 6 മണിയോടെയാണ് അശ്വതിയെ താമസ സ്ഥലത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. കൂടെ ഉണ്ടായിരുന്ന യുവതി ബഹളം വെച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി വാതില്‍ തകർത്ത് അകത്ത് കടന്നു അശ്വതിയെ താഴെയിറക്കി, ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് കോഴിക്കോട്ടു നിന്നും രക്ഷിതാക്കള്‍ ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചിക്കജാല പൊലീസ് സ്റ്റേഷൻ പരിധിയിലെ യെലഹങ്ക ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഓള് ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ അശ്വതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം പിന്നീട്. സഹോദരങ്ങള്‍: അശ്വന്ത്, ആരാധ്യ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)