മംഗളൂരു: ഉഡുപ്പി ജില്ലയിലെ കൗപ് നഗരസഭ ചെയർമാനായി ബി.ജെ.പിയുടെ ഹരിനാക്ഷി തെരഞ്ഞെടുക്കപ്പെട്ടു. എസ്.ഡി.പി.ഐയില്‍നിന്ന് ബി.ജെ.പിയിലേക്ക് മാറിയ സരിത ശിവാനന്ദാണ് വൈസ് ചെയർമാൻ.
ബി.ജെ.പി -12, കോണ്‍ഗ്രസ് -ഏഴ്, എസ്.ഡി.പി.ഐ -മൂന്ന്, ജെ.ഡി.എസ് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
ചെയർമാൻ സ്ഥാനം പൊതുവിഭാഗം വനിതക്കും വൈസ് ചെയർമാൻ പദവി പട്ടികജാതി വനിതക്കും സംവരണം ചെയ്തിരുന്നു.ബി.ജെ.പിക്ക് പട്ടികജാതി വനിത കൗണ്‍സിലർ ഇല്ല.
ഈ സാഹചര്യത്തിലാണ് കൗണ്‍സിലില്‍ അംഗത്വമുള്ള കൗപ് മണ്ഡലം ബി.ജെ.പി എം.എല്‍.എ ഗുർമെ സുരേഷ് ഷെട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമത്തെ തുടർന്ന് എസ്.ഡി.പി.ഐ അംഗം ബി.ജെ.പിയില്‍ ചേർന്നത്. രാവിലെ ബി.ജെ.പി പതാക സ്വീകരിച്ച അവർ ഉച്ച കഴിഞ്ഞ് വൈസ് ചെയർമാനുമായി.