സ്വന്തം ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഇനി യുപിഐ ആപ്പുകളിലൂടെ പണമിടപാട് നടത്താനാവും. ഇതിന് സഹായിക്കുന്ന യുപിഐ സർക്കിൾ എന്ന പുതിയ സംവിധാനം റിസർവ് ബാങ്കും നാഷണൽ പേമന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) ചേർന്ന് അവതരിപ്പിച്ചു.
യുപിഐ ഉപഭോക്താക്കൾ നടത്തുന്ന ഇടപാടുകളിൽ ആറ് ശതമാനം മറ്റുള്ള ആളുകൾക്ക് വേണ്ടിയുള്ളതാണ്. അതായത്. കുട്ടികൾ, ഭാര്യ തുടങ്ങിയ ആളുകൾക്ക് വേണ്ടിയുള്ള പണമിടപാടുകൾ നടത്തുക ചിലപ്പോൾ അച്ഛനായിരിക്കും. പുതിയ സംവിധാനത്തിലൂടെ അച്ഛൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് കുട്ടികൾക്ക് അവരുടെ ഫോണിൽ നിന്ന് തന്നെ ഇടപാട് നടത്താനാവും.
ഇങ്ങനെ നിങ്ങളുടെ യുപിഐ അക്കൗണ്ടിന് മറ്റ് ഉപഭോക്താക്കളെ (സെക്കണ്ടറി യൂസർ) അനുവദിക്കുന്ന സംവിധാനമാണ് യുപിഐ സർക്കിൾ. ഒരു സ്ട്രീമിങ് ആപ്പ് സബ്സ്ക്രൈബ് ചെയ്ത‌് അതിൽ മൾടിപ്പിൾ യൂസറെ അനുവദിക്കുന്നത് പോലൊരു സംവിധാനമെന്ന് വേണമെങ്കിൽ പറയാം.

എന്നാൽ പണകൈമാറ്റത്തിൻ്റെ സമ്പൂർണ നിയന്ത്രണം അക്കൗണ്ട് ഉടമയ്ക്ക് തന്നെയാവും. ഒരുമാസം നിശ്ചിത തുകമാത്രമേ ഇടപാട് നടത്താനാവൂ. ഒറ്റ തവണ ഇടപാട് നടത്താനാവുന്ന തുകയ്ക്കും നിയന്ത്രണമുണ്ട്. അതിനാൽ പണം അറിവില്ലാതെ നഷ്‌ടമാവുമെന്ന പേടി വേണ്ട. രണ്ട് രീതിയിലാണ് സെക്കണ്ടറി യൂസറെ ചുമതലപ്പെടുത്തുക.
പാർഷ്യൽ ഡെലിഗേഷൻ
അക്കൗണ്ട് ഉടമയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ പാർഷ്യൽ ഡെലിഗേഷനിലൂടെ സെക്കൻഡറി ഉടമയ്ക്ക് ഓരോ ഇടപാടുകളും നടത്താനാവൂ. ഉദാഹരണത്തിന് സെക്കൻഡറി യൂസർ തന്റെ യുപിഐ ആപ്പ് ഉപയോഗിച്ച് ക്യൂആർ സ്കാൻ ചെയ്‌ത് പണമിടപാടിന് ശ്രമിക്കുമ്പോൾ അത് പേമെന്റ്റ് റിക്വസ്റ്റ് ആയി അക്കൗണ്ട് ഉടമയുടെ ഫോണിലെത്തും. യുപിഐ നമ്പർ നൽകി അതിന് അനുമതി നൽകിയാൽ മാത്രമേ പണമിടപാട് പൂർത്തിയാവുകയുള്ളൂ. ഓരോ തവണ നടത്തുന്ന ഇടപാടുകളും ഉടമയുടെ സമ്പൂർണ മേൽനോട്ടത്തിലായിരിക്കും.
ഫുൾ ഡെലിഗേഷൻ
ഈ സംവിധാനത്തിൽ ഒരു മാസം ഉപയോഗിക്കാവുന്ന പരമാവധി തുക അക്കൗണ്ട് ഉടമയ്ക്ക് നിശ്ചയിക്കാം. ഇങ്ങനെ 15000 രൂപ വരെ അക്കൗണ്ട് ഉടമയ്ക്ക് നിശ്ചയിക്കാം. ആ തുകയ്ക്ക് മുകളിൽ പണമെടുക്കാൻ സെക്കൻഡറി യൂസറിന് സാധിക്കില്ല. ഇങ്ങനെ നിശ്ചയിക്കുന്ന തുകയിൽ നിന്ന് ഇടപാട് നടത്തുമ്പോൾ ഓരോ തവണയും അക്കൗണ്ട് ഉടമയുടെ അനുമതി തേടേണ്ടതില്ല. ഒരുതവണ പരമാവധി 5000 രൂപ വരെ മാത്രമേ സെക്കണ്ടറി യൂസറിന് ഇടപാട് നടത്താനാവൂ.
അക്കൗണ്ട് ഉടമയ്ക്ക് പരമാവധി വിശ്വസ്തരായ അഞ്ച് പേരെ സെക്കണ്ടറി യൂസറാക്കി മാറ്റാനാവും. എന്നാൽ ഒരു സെക്കണ്ടറി യൂസറിന് അയാളുടെ ആപ്പ് ഉപയോഗിച്ച് ഒരു അക്കൗണ്ട് ഉടമയിൽ നിന്ന് മാത്രമേ പണം സ്വീകരിക്കാനാവൂ