മനാമ: കെ.എം.സി.സി ബഹ്റൈൻ പുറമേരി പഞ്ചായത്ത് കമ്മിറ്റി പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തിന് (അരൂർ) എയർ കണ്ടീഷണർ നല്കി.
മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ കുറ്റ്യാടി എം.എല്‍.എയുമായ പാറക്കല്‍ അബ്ദുല്ല മെഡിക്കല്‍ സൂപ്രണ്ട് ഇൻ ചാർജ് ഡോ. റജ മഷൂദക്ക് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
മനുഷ്യരുടെ പ്രയാസങ്ങള്‍ ദൂരീകരിക്കാനും എളുപ്പമാക്കാനും നടത്തുന്ന ശ്രമങ്ങളാണ് ഏറ്റവും മൂല്യവത്തായ രാഷ്ട്രീയ പ്രവർത്തനമെന്നും ഇക്കാര്യത്തില്‍ കെ.എം.സി.സിയുടെ പ്രവർത്തനങ്ങള്‍ മുസ് ലിം ലീഗിന് എന്നും മുതല്‍ക്കൂട്ടാണ് എന്നും പാറക്കല്‍ അബ്ദുല്ല പ്രസ്താവിച്ചു.
കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ജന. സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ജമാല്‍ കല്ലുംപുറം അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ.ടി. അബ്ദുറഹ്മാൻ, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ എം.എം. സന്ദീപ് കുമാർ, പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കെ. മുഹമ്മദ് സാലിഹ്, ജന. സെക്രട്ടറി എ.പി. മുനീർ മാസ്റ്റർ, ട്രഷറർ മജീദ് കപ്ലിക്കണ്ടി, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് എം.പി. ഷാജഹാൻ.
പഞ്ചായത്ത് മെംബർമാരായ കെ.എം. സമീർ മാസ്റ്റർ, അലീമത്ത് നീലഞ്ചേരിക്കണ്ടി, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷംസു മഠത്തില്‍, ജന. സെക്രട്ടറി വി.പി. നജീബ്, കെ.എം.സി.സി നേതാവ് സൂപ്പി ജീലാനി, നാസർ പാങ്ങോട്ടൂർ, പുറമേരി പഞ്ചായത്ത് എം.എസ്.എഫ് വൈസ് പ്രസിഡന്റ് യാസീൻ നടേമ്മല്‍, അരൂർ ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് മാടോള്ളതില്‍ മുഹമ്മദ്, സെക്രട്ടറി എം.കെ. മുഹമ്മദ് സൈഫു തുടങ്ങിയവർ പങ്കെടുത്തു. സാജിദ് അരൂർ സ്വാഗതവും ഇസ്മായില്‍ കെ.ഇ. ജംബോ നന്ദിയും പറഞ്ഞു