മാട്ടൂൽ : ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിന് മുൻപ് നാടും പ്രിയപ്പെട്ടവരും നഷ്ടപ്പെട്ട് വയനാട് ചൂരൽമല-മുണ്ടകൈ പ്രദേശങ്ങളിൽ ജീവൻ മാത്രം ബാക്കിയായ ഒരു കൂട്ടം മനുഷ്യരുടെ പുനരധിവാസത്തിനും നാടിന്റെ പുനർനിർമ്മിതിക്കുമായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലേക്ക് മാട്ടൂലിന്റെ കരുണയുള്ള മനസ്സുകൾ ഇതിനകം നൽകിയത് പതിനാലര ലക്ഷമാണ്.
കേവലം പരീക്ഷണം എന്ന വാക്കിന് ഒരുപക്ഷേ ചൂരൽമല-മുണ്ടകൈ പ്രദേശങ്ങളിലുണ്ടായ ഉരുൾ പൊട്ടലിനെ പൂർണമായും ഉൾക്കൊള്ളാൻ കഴിയുമോയെന്നറിയില്ല.
സ്വപ്നങ്ങളും, ജീവിതത്തിന്റെ നിറങ്ങളും നഷ്ട്ടപ്പെട്ട കുറേയേറെ മനുഷ്യരാണ് ചൂരൽമല-മുണ്ടകൈ പ്രദേശത്ത് ഇപ്പോൾ ബാക്കിയായിട്ടുള്ളത്.
അവരിൽ ചിലരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാത്ത ഏറ്റവും ദയനീയമായ അവസ്ഥ ഇപ്പോഴുമുണ്ടെങ്കിലും, അവിടെയും ആശ്വാസത്തിന്റെയും സ്വാന്തനത്തിന്റെയും നല്ല വർത്തമാനങ്ങളുടെയും അക്ഷരക്കൂട്ടങ്ങൾ ചേർത്ത് വെക്കാൻ നമുക്ക് സാധിച്ചിരിക്കുന്നു.
അവിടെ ഏറ്റവും ആത്മാർത്ഥവും നിസ്വാർത്തവും നിഷ്കളങ്കവും സുതാര്യവുമായ ഒരു ചേർത്ത് നിർത്തലിന് കാത്തിരുന്ന വയനാടിലെ മനുഷ്യർക്ക് മുന്നിൽ മുസ്ലിം ലീഗ് പാർട്ടിയും ഉണ്ടായി.
ആ പാർട്ടിക്കൊപ്പം മാട്ടൂലിലെ കുറെ നല്ല മനുഷ്യരും കൈകോർത്തു.
അതിലൂടെ പതിനാലര ലക്ഷം രൂപ സമാഹരിച്ച് നൽകാനായിരിക്കുന്നു.
മാട്ടൂലീൽ മുസ്ലിം ലീഗ് വാർഡ് കമ്മിറ്റികളുടെ നേതൃത്തത്തിലാണ് ഫണ്ട് സമാഹരണം നടത്തിയിരുന്നത്.
ദുരിതാശ്വാസ ഫണ്ടിലേക്ക് നാലേകാൽ ലക്ഷം സമാഹരിച്ച് തങ്ങളെപള്ളി എട്ടാം വാർഡ് കമ്മിറ്റിയും, രണ്ട് ലക്ഷത്തിന് മുകളിൽ സമാഹരിച്ച് തെക്കുംബാട് നാലാം വാർഡും, മാട്ടൂൽ നോർത്ത് രണ്ടാം വാർഡ് കമ്മിറ്റികളും ഏറ്റവും മുന്നിട്ട് നിന്നപ്പോൾ, മാട്ടൂൽ സൗത്ത് ഒൻപത് , പത്ത് വാർഡ് കമ്മിറ്റികൾ ഒന്നേകാൽ ലക്ഷം വീതം സമാഹരിച്ച് മികച്ചു നിന്നു.
മാട്ടൂൽ സെൻട്രൽ അഞ്ചാം വാർഡ്, മാട്ടൂൽ നോർത്ത് പതിനേഴ് വാർഡ് കമ്മിറ്റികൾ മുക്കാൽ ലക്ഷത്തിന് മുകളിൽ സമാഹരിച്ച് തിളക്കമാർന്ന പങ്കാളിത്തവും ഉറപ്പാക്കി.
ആ കൂട്ടത്തിൽ ഏറ്റവും പരാമർശിക്കപ്പെടേണ്ടുന്ന നാമം മാട്ടൂൽ തങ്ങളെപള്ളി സ്വദേശി ദുബായിലെ ചെറുകിട സംരംഭകൻ സിപി മുബഷിറിന്റെത് തന്നെയാകാം.
രണ്ടേകാൽ ലക്ഷമാണ് വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് മുബഷിർ നൽകിയത്.
ഇതിലൂടെ വയനാട് ചൂരൽമല-മുണ്ടകൈ പ്രദേശങ്ങളിൽ ജീവൻ ബാക്കിയായ ഒരു കൂട്ടം സാധു മനുഷ്യരുടെ ഇനിയുള്ള പ്രാർത്ഥനകളിൽ നമുക്കും ഇടം കണ്ടെത്താനായിരിക്കുന്നു.
ഫണ്ട് സമാഹരത്തിൽ സജ്ജീവ ഇടപെടൽ നടത്തിയ എല്ലാ വാർഡ് കമ്മിറ്റികൾക്കും, പ്രവർത്തകർക്കുമുള്ള പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഈ സദുധ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും പതിനാലര ലക്ഷം നന്ദി……
സ്നേഹാദരങ്ങളോടെ,