CH Abbas എഴുതുന്നു.
ഇന്ന് 24 News ചാനലിന്റെ ആദരം ആയിരുന്നു…
ആ ഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തിയ സൈന്യം തൊട്ട് ചാമ്പ്യൻസ് ക്ലബ്ബ് റിപ്പൺ വരേയുള്ള കൂട്ടായ്മകൾ പങ്കടുത്തു…
നേതൃത്വമേ…
നിഷ്കളങ്കരായ സഹ പ്രവർത്തകരേ…
ആനന്ദ കണ്ണീർ പൊടിഞ്ഞ നിമിഷമായിരുന്നു അത്.
ആദരത്തിന് വേണ്ടി വേദിയിലേക്ക്
വൈറ്റ് ഗാർഡ് കേരള
എന്ന് അനൗൺസ് ചെയ്ത
ആ നിമിഷം മുതൽ
തുടങ്ങിയ കയ്യടി
ഞങ്ങൾ വേദി വിട്ടതിന് ശേഷം ആണ് നിന്നത്.
PK Firos
Faisal bafaqui Thangal
Siraj Parambil
Saeed Tp Panniyoor
നിങ്ങൾ ഇത് അർഹിക്കുന്നു.
ഇങ്ങനെ ഒരു കയ്യടി ആ വേദിയിൽ സൈന്യത്തിന് മാത്രമേ ലഭിച്ചിട്ടുള്ളൂ….
ഇത് തന്നെ വലിയ ആദരം…
വേദിയുടെ വലത്തെ വാതിലൂടെ പുറത്ത് വരുമ്പോൾ വരാന്തയിൽ ചൂരൽ മലയിലെ ഉമ്മമാർ കൈ തന്ന് പ്രാർത്ഥിച്ചത് ഇങ്ങനെ…
“മറക്കൂല കുട്ടികളേ… ങ്ങളെ..”
“പടച്ചോൻ ഞങ്ങളെ ഇങ്ങനെ ചെയ്തുള്ളു… പരീക്ഷണമാണ്…”
ഞങ്ങൾക്ക് ഇല്ലാത്തതൊക്കെ നിങ്ങൾക്ക് കിട്ടട്ടെ ….
എന്നും പറഞ് വിതുമ്പിയപ്പോൾ കൊടുത്ത കൈ തിരിച്ച് വാങ്ങി….
ഞങ്ങളെ കണ്ണ് നിറഞ് വീണത് അവർ കാണരുതല്ലോ …!
അർത്ഥ ഗർഭമുള്ള വാക്ക്…
ഞങ്ങൾക്ക് ഇല്ലാത്തത് നിങ്ങൾക്ക് ഉണ്ടാവട്ടെ….
ഉപ്പ ഇല്ലാത്തവർ….
ഉമ്മ ഇല്ലാത്തവർ….
ഭർത്താവ് ഇല്ലാത്തവർ….
മക്കളില്ലാത്തവർ….
കുടി ഇല്ലാത്തവർ……..
അങ്ങനെ നീളുന്നു ആ അർത്ഥ തലം…..
ചെളി പിടിച്ച മൃതദേഹങ്ങൾ എടുക്കുമ്പോഴും കഴുകുമ്പോഴും
മണ്ണിൽ ഇറക്കുമ്പോഴും
യാതൊരു പ്രയാസവും ഞങ്ങൾക്കുണ്ടായിരുന്നില്ല….
സത്യം…!!
പക്ഷേ എല്ലാവരെയും
നഷ്ടപെട്ട് ഒറ്റപ്പെട്ട ഒരാളുടെയും
മുഖത്ത് നോക്കാൻ കഴിയുന്നില്ല ….
പിന്നെ മാനസിക നില തെറ്റുകയാണ് ആരും കാണാതെ കരഞ്ഞ് തീർക്കാണ്….
മറവി എന്തൊരു അനുഗ്രഹം..
ക്ഷമ നൽകണേ അള്ളാ….🤲🏻🤲🏻🤲🏻