വിലങ്ങാട് :ഒരു നാടിനെ മുഴുവൻ രക്ഷിക്കുന്നതിനിടെ കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട മാത്യു മാഷിൻ്റെ കുടുംബത്തിന് മുസ്ലിം ലീഗ് പാർട്ടിയുടെ വക ഒരു ലക്ഷം രൂപയുടെ അടിയന്തര സഹായം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.
കൂടാതെ ഉരുള്‍പൊട്ടലില്‍ പൂർണമായോ ഭാഗികമായോ വീട് നഷ്ടപ്പെട്ട 34 കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 15,000 രൂപ വീതവും വിതരണം ചെയ്യും.