റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. കണ്ണൂര്‍ മയ്യില്‍ സ്വദേശി അമ്ബിലോത്ത് മുഹമ്മദ് ഉമര്‍ (56) ആണ് ഞായറാഴ്ച മരിച്ചത്.
30 വര്‍ഷമായി പ്രവാസിയായ അദ്ദേഹം റിയാദിലെ സുലൈയില്‍ ബഖാല (ഗ്രോസറി ഷോപ്പ്) നടത്തുകയായിരുന്നു.
ഭാര്യ: ബുഷ്‌റ, മക്കള്‍: മുബശിര്‍, മുഹ്‌സിന്‍, മുഫ്‌ലിഹ്, മിസ്‌അബ്, മുഹമ്മദ് ത്വാഹ. ശുമൈസി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദ് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മഹ്ബൂബ് ചെറിയ വളപ്പ് രംഗത്തുണ്ട്.