By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ബാഫഖി തങ്ങൾ, താങ്കൾ ഞങ്ങളുടെ ഖലീഫയാണ്…”
✒️U.k. Muhammed Kunhi
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Entertainment > ബാഫഖി തങ്ങൾ, താങ്കൾ ഞങ്ങളുടെ ഖലീഫയാണ്…”
✒️U.k. Muhammed Kunhi
Entertainment

ബാഫഖി തങ്ങൾ, താങ്കൾ ഞങ്ങളുടെ ഖലീഫയാണ്…”
✒️U.k. Muhammed Kunhi

MattulLive
Last updated: September 2, 2024 10:01 am
MattulLive
2 Min Read
SHARE


മുസ്ലിം ലീഗിന്റെ ഒരു പ്രവർത്തക സമിതി യോഗം നടക്കുകയാണ്. പ്രസിഡണ്ട് ബാഫഖി തങ്ങളുടെ അസാധാരണമായൊരു പ്രസംഗം അംഗങ്ങൾ സാകൂതം കേൾക്കുകയാണ്.

തങ്ങൾ തുടർന്നു.” ഞാൻ ശാരീരികമായി വല്ലാത്ത അവസ്ഥയിലാണുള്ളത്. പഴയത് പോലെ കാര്യങ്ങളൊക്കെ ചെയ്യാൻ എനിക്കാവുന്നില്ല. ഞാൻ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അത് നിങ്ങളുടെ ശ്രദ്ധയിലേക്ക് ഞാൻ കൊണ്ട് വരികയാണ്. മുസ്ലിം ലീഗിന്റെ പ്രസിഡണ്ട് പദവിയിൽ നിന്ന് മാറി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളെല്ലാവരും എന്നെ അതിന് അനുവദിക്കണം.”

സദസ്സ് ഒരു വേള സ്തംബ്ധരായെങ്കിലും നിശബ്ദതയെ കീറി മുറിച്ച് ഒരു ശബ്ദം വന്നു.”ഇസ്ലാമിക ചരിത്രത്തിൽ നേതൃത്വത്തിലുള്ളവർ പാതി വഴിയിൽ ഉപേക്ഷിക്കുന്ന പതിവില്ല. മരണം മാത്രമാണ് വിരാമത്തിന് കാരണമാവുക. നമ്മുടെ ഖലീഫമാർ ആരും ഇടക്ക് വെച്ച് അധികാരക്കൈമാറ്റം നടത്തിയിരുന്നില്ല. തങ്ങളേ നിങ്ങൾ ഞങ്ങളുടെ ഈ കാലഘട്ടത്തിലെ ഖലീഫയാണ്. പൂർവികരായവരുടെ വഴിയേ തന്നെ താങ്കളും നേതൃത്വത്തിൽ തുടരണം എന്ന് മാത്രമാണ് ഞങ്ങൾക്ക് പറയാനുള്ളത്. “

മുസ്ലിം ലീഗ് നേതൃനിരയിലെ നിറ സാന്നിധ്യമായ എം.കെ.ഹാജി സാഹിബായിരുന്നു ഇങ്ങിനെ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ബാഫഖി തങ്ങൾക്ക് നിരാകരിക്കാൻ ആവുമായിരുന്നില്ല.

അതെ, ബാഫഖി തങ്ങൾ ഒരു കാലഘട്ടത്തിലെ മുസ്ലിം സമുദായത്തിന്റെ ഖലീഫ തന്നെയായിരുന്നു. ആർജ്ജവവും ആർദ്രതയും ആ ജീവിതത്തിൽ നമുക്ക് വായിച്ചെടുക്കാൻ സാധിക്കും. സ്വയം പ്രഖാപിത ഖലീഫ അല്ല, ആയിരങ്ങൾ മനസിൽ നിധിപോലെ സൂക്ഷിച്ച  നേതാവിന് ഹൃദയത്തിൽ നിന്നും നൽകിയ ആദരവാണത്.

അരിക്കച്ചവടത്തിൽ തുടങ്ങി, ആഭ്യന്തര മന്ത്രിയെ തീരുമാനിക്കുന്ന അത്യുന്നത രാഷ്ട്രീയ നേതാവായി മാറിയ അദ്ദേഹം, അറിവുകൾ വേണ്ടുവോളം കരഗതമാക്കാൻ സാധിക്കാത്തതിന്റെ വിഷമം നന്നായറിഞ്ഞ്, മത രംഗത്തും ഭൗതിക രംഗത്തും ആർക്കും അവഗണിക്കാനാവാത്ത ഒരു സമൂഹത്തെ  വാർത്തെടുക്കാൻ അഹോരാത്രം പണിയെടുത്ത നേതാവായിരുന്നു.

സമുദായത്തിലെ നല്ലതും അരുതാത്തതുമായ കാര്യങ്ങൾക്ക് സംഘടനാ മുദ്ര നൽകി പരസ്പരം പോരടിക്കുന്നത് കാണുമ്പോൾ ഓർക്കുന്നത് ബാഫഖി തങ്ങളുടെ വിശാല മനസ്സിനെയാണ്. വിശ്വാസപരമായ ആദർശത്തിൽ വിരുദ്ധ ചേരിയിലാണെങ്കിലും കെ.എം. മൗലവിയുടെയും എം.കെ.ഹാജിയുടെയും തോളിൽ കയ്യിട്ട് കൊണ്ടായിരുന്നു ബാഫഖി തങ്ങൾ ജനഹൃദയങ്ങളെ കീഴ്പ്പെടുത്തിയത്.

മതത്തിന്റെ പേരിൽ പോരടിക്കുന്ന വർഗ്ഗീയക്കൊമരങ്ങളുടെ കയ്യിൽ നിന്ന് ആയുധം താഴെ വെപ്പിക്കാനുള്ള ബാഫഖി തങ്ങളുടെ അസാമാന്യ ധൈര്യം നടുവട്ടത്തും പയ്യോളിയിലും തലശ്ശേരിയിലും അനുഭവിച്ചറിഞ്ഞപ്പോൾ എതിരാളികൾ പോലും ആ കർമ്മയോഗിയെ അഭിനന്ദിച്ചിരുന്നു.

ബാഫഖി തങ്ങൾ ഒരാൾക്ക് മുന്നിലും തല കുനിച്ചിട്ടില്ല. ആരുടെയടുത്തും തോറ്റിട്ടുമില്ല. ജാതി മത വ്യത്യാസമില്ലാതെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച സാധാരണക്കാരായ ജനങ്ങളുടെ നിഷ്കളങ്ക മനസ്സിന് മുന്നിലല്ലാതെ…

✒️U.k. Muhammed Kunhi

You Might Also Like

എൻഫീൽഡിന്റെ കച്ചോടം കുറയാൻ കാരണം മഹീന്ദ്ര തന്നെ! 1.99 ലക്ഷത്തിന് പുത്തൻ ബൈക്കുമായി കമ്പനി

ഉരുള്‍പൊട്ടലില്‍ സ്‌കൂട്ടര്‍ നഷ്ടമായ മാഷിന് പുതിയ സ്കൂട്ടര്‍ നല്‍കി യൂത്ത് ലീഗ്

മഹാനായ മേച്ചേരി വിട പറഞ്ഞു 20 വർഷം…..
✍️ O V മാട്ടൂൽ

തദ്ദേശ തെരഞ്ഞെടുപ്പ്: തെക്കന്‍ കേരളത്തില്‍ ഒരുക്കങ്ങള്‍ ശക്തമാക്കി മുസ്‌ലിം ലീഗ്‌

വെറും 1000 രൂപ കൊടുത്താല്‍ കിട്ടും അടിപൊളി വണ്ടി; 5000 രൂപയുടെ ഡിസ്‌കൗണ്ടും, ഉഗ്രൻ ഓണം ഓഫറുമായി യമഹ

TAGGED:blogfacebookLeagueMuslim

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article നമ്മുടെ സി.എച്ച്.
(ഭാഗം -1)
Next Article കണ്ണൂര്‍ സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചു

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

വിലങ്ങാടിനെ ചേർത്ത് പിടിച്ച് മുസ്‌ലിം ലീഗ്
സഹായം വിതരണം ചെയ്തു.

MattulLive MattulLive September 8, 2024
India

സ്വാതന്ത്ര്യ സമരത്തിലെ  മുസ്ലിം പ്രതിഭകൾ

MattulLive MattulLive August 14, 2024
Entertainment

ഇലക്‌ട്രിക് സ്‌കൂട്ടർ ഇനി ധൈര്യമായി വാങ്ങിക്കോ, സർവീസിംഗ് തലവേദന ആവില്ല; അതിനുള്ള മരുന്നുമായി ഏഥർ

MattulLive MattulLive August 29, 2024
Entertainment

വയനാട്ടിലെ തകര്‍ന്ന സ്വപ്നങ്ങളുടെ നാട്ടില്‍ നിന്നുള്ള കുറിപ്പ് ശ്രദ്ധേയമായി

MattulLive MattulLive September 9, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account