കളമശ്ശേരി: എച്ച്.എം.ടി. ജങ്ഷനില്‍ കണ്ടക്ടറെ ബസിലിട്ട് കുത്തിക്കൊന്ന കേസിലെ പ്രതി സ്ഥിരം കുറ്റവാളി. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി ചാമപറമ്ബില്‍ വീട്ടില്‍ മിനൂപ് (28) പോക്സോ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ്.
കൊച്ചി സിറ്റി പോലീസ് പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പോക്സോ, സ്ത്രീകള്‍ക്കെതിരേയുള്ള അക്രമം, സർക്കാർ ജീവനക്കാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ മിനൂപിനെതിരേ നിലവിലുണ്ട്.