ബംഗളൂരു: പ്രകൃതി ദുരന്തത്തില്‍ വിറങ്ങലിച്ച വയനാടിനെ ചേർത്തുനിർത്തി ബംഗളൂരു എസ്.വൈ.എസ് സാന്ത്വനം ടീം. ദുരന്തം നടന്ന ഉടനെ 10 ലക്ഷത്തിന് മുകളില്‍ വിലവരുന്ന അവശ്യസാധനങ്ങള്‍ കയറ്റിയയച്ചതിന് പുറമെ, കേരള മുസ്ലിം ജമാഅത്തിന് കീഴില്‍ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് ആദ്യഘട്ട സഹായമെന്ന നിലയില്‍ 12 ലക്ഷം രൂപ മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് കൈമാറി
ചടങ്ങില്‍ ജില്ല നേതാക്കളായ ജഅ്ഫർ നൂറാനി, ഇബ്രാഹിം സഖാഫി പയോട്ട, അനസ് സിദ്ദീഖി, നാസർ ക്ലാസിക്, താജുദ്ദീൻ ഫാളിലി തുടങ്ങിയവർ സംബന്ധിച്ചു.